ചൈനക്കെതിരെ അസാധ്യമായ ആംഗിളിൽ നിന്നും ഗോളുമായി മലയാളി താരം രാഹുൽ കെപി |Rahul KP
ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ചൈനയോട് വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ചൈനയുടെ ജയം. മലയാളി താരം രാഹുൽ കെപിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ.13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഗോൾ സ്‌കോറർ എന്ന നേട്ടം ഇതോടെ രാഹുൽ കെപി സ്വന്തമാക്കി.
2010ന് ശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.ആദ്യ പകുതിയുടെ അധിക സമയത്ത് സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ കെ പി ഉതിര്‍ത്ത ഷോട്ട് ചൈനീസ് വല കുലുക്കി.വലത് പാർശ്വത്തിലൂടെ ഒറ്റയ്ക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് തന്റെ മാർക്കറിനെ തോൽപ്പിക്കുകയും തുടർന്ന് വലത് കാൽ കൊണ്ടുള്ള മികച്ച ഷോട്ട് ചൈനീസ് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി.ആ ഗോൾ ഇഞ്ചുറി ടൈമിൽ ബ്ലൂ ടൈഗേഴ്സിന് സമനില നേടുകയും ചെയ്തു.2010-ൽ ഏഷ്യാഡിലെ തങ്ങളുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ സിംഗപ്പൂരിനെതിരെ 75-ാം മിനിറ്റിൽ മനീഷ് മൈതാനി നേടിയതിന് ശേഷം 13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ ഗോളായിരുന്നു ഇത്.
കളിയുടെ തുടക്കത്തിൽ തന്നെ ആതിഥേയരായ ചൈന ലീഡ് നേടിയിരുന്നു, ടിയാനി ഗാവോ ഒരു സെറ്റ്പീസിൽ നിന്ന് ഗോൾ നേടി.23-ാം മിനിറ്റില്‍ ചൈനയുടെ ടാന്‍ ലോങിനെ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍മീത് സിങ് സന്ധു ബോക്‌സില്‍ വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. കിക്ക് തടുത്തിട്ട് ഗുര്‍മീത് തന്നെ ഇന്ത്യയുടെ രക്ഷകനായി.രണ്ടമ്മ പകുതിയിൽ വെയ്‌ജുൻ ഡായ് ഗോളിലൂടെ ചൈന ലീഡ് തിരിച്ചുപിടിച്ചു. 71ാം മിനിറ്റിൽ ടവോ ക്വിയാങ്ലോങ് ലീഡ് വർധിപ്പിച്ചു. നാലുമിനിറ്റിനുശേഷം ക്വിയാങ്ലോങ് നാലാം ഗോൾ നേടി.ഇഞ്ചുറി ടൈമിൽ ഹാവോ ഫാങ് ചൈനയുടെ അഞ്ചാം ഗോൾ നേടി.
Rahul KP equalise for India!
— 𝐁𝐞𝐧𝐠𝐚𝐥𝐮𝐫𝐮 𝐒𝐭𝐚𝐧 🦅 (@fatbatman08) September 19, 2023
What a strike 🚀#AsianGamespic.twitter.com/KvYbsJgDMD
For those who missed it. Re-live Rahul KP's wonder strike! This one is going down memory lane as an #IndianFootball folklore for sure. Watching on loop. Can't get over.#IndianFootball #CHNIND pic.twitter.com/1HfxFWFrsc
— Debapriya Deb (@debapriya_deb) September 19, 2023
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. അതിന് ശേഷം ഞായറാഴ്ച മ്യാൻമറിനെതിരെ ഇറങ്ങും.രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. ആറ് ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് ടീമുകളും മൂന്നാം സ്ഥാനക്കാരായ നാല് മികച്ച ടീമുകളും സെപ്തംബർ 27ന് ആരംഭിക്കുന്ന റൗണ്ട് ഓഫ് 16ൽ എത്തും.
FULL-TIME ⌛
— Indian Football Team (@IndianFootball) September 19, 2023
Not the best second half, but we will come back stronger in the next game.
🇨🇳 5-1 🇮🇳
📺 @SonySportsNetwk & @SonyLIV#CHNIND ⚔️ #19thAsianGames 🏅 #IndianFootball ⚽ pic.twitter.com/LEYrv1F6Qf