ഓൾഡ്‌ട്രാഫൊഡിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : കാരാബോ കപ്പിൽ നിന്നും ആഴ്‌സണൽ പുറത്ത് : മൂന്നാം ഡിവിഷൻ ക്ലബിനോട് പരാജയപെട്ട് ബയേൺ മ്യൂണിക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുകയാണ് . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽവിക്ക് ശേഷം ലീഗ് കപ്പിൽ ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാനെത്തിയ യുണൈറ്റഡിന് വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ന്യൂ കാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ഓൾഡ് ട്രാഫൊഡിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് മൂന്നു ഗോളുകൾക്ക് പരാജയപെടുന്നത്.
കാരാബോ കപ്പ് നാലാം റൗണ്ടിൽ മിഗ്വൽ അൽമിറോണിന്റെയും ലൂയിസ് ഹാളിന്റെയും ഗോളുകൾക്ക് ന്യൂകാസിൽ ഹാഫ് ടൈമിൽ 2-0 ന് മുന്നിലെത്തി ജോ വില്ലോക്കിലൂടെ ലീഡ് ഉയർത്തി അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.28-ാം മിനിറ്റിൽ ടിനോ ലിവ്‌റാമെന്റോ കൊടുത്ത പാസിൽ നിന്നും പരാഗ്വേൻ താരം അൽമിറോൺ ന്യൂകാസിൽ ലീഡ് നേടികൊടുത്തു. 36 ആം മിനുട്ടിൽ ലൂയിസ് ഹാൾ ലീഡ് ഇരട്ടിയാക്കി. 60 ആം മിനുട്ടിൽ ജോ വില്ലോക്ക് ന്യൂകാസിലിന്റെ മൂന്നാം ഗോളും നേടി യുണൈറ്റഡിന്റെ തകർച്ച പൂർത്തിയാക്കി.മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അവസാന 15 മത്സരങ്ങളിൽ എട്ടിലും തോറ്റു.1972 ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം പ്രകടനമാണിത്.
GoaL! | Manchester United 0-3 Newcastle United | ⚽️ joe Willockpic.twitter.com/WDF7OIYhC8
— FootColic ⚽️ (@FootColic) November 1, 2023
മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെ ആഴ്സണലും കരബാവോ കപ്പിൽ നിന്ന് പുറത്ത്. ഇന്നലെ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആഴ്‌സനലിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.16-ാം മിനിറ്റിൽ ബെൻ വൈറ്റിന്റെ സെൽഫ് ഗോളിൽ വെസ്റ്റ് ഹാം ലീഡ് നേടി. 50 ആം മിനുട്ടിൽ മുഹമ്മദ് കുഡൂസിന്റെ ഗോൾ വെസ്റ്റ് ഹാം ലീഡ് ഇരട്ടിയാക്കി.
⚽️🏴 GOAL | West Ham 2-0 Arsenal | Mohammed Kudus
— Tekkers Foot (@tekkersfoot) November 1, 2023
WHAT A GOAL FROM MOHAMMED KUDUS!!pic.twitter.com/mMLHU3FyUZ
60 ആം മിനുട്ടിൽ ജാറോഡ് ബോവന്റെ വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ മാർട്ടിൻ ഒഡെഗാർഡിലൂടെ ആഴ്‌സണൽ ഒരു ഗോൾ മടക്കി. മറ്റു മത്സരങ്ങളിൽ കോഡി ഗാക്‌പോയുടെയും ഡാർവിൻ ന്യൂനെസിന്റെയും ഗോളിൽ ഒമ്പത് തവണ ജേതാക്കളായ ലിവർപൂളിന് ബോൺമൗത്തിനെതിരായ 2-1 വിജയം നേടി . റെഡ്സിനായി കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ന്യൂനസിന്റെ മൂന്നാമത്തെ ഗോളായിരുന്നു. ചെൽസി 2-0ന് ബ്ലാക്ക്‌ബേൺ റോവേഴ്സിനെയും എവർട്ടൺ 3-0ന് ബേൺലിയെയും ഫുൾഹാം 3-1ന് ഇപ്‌സ്‌വിച്ച് ടൗണിനെയും പരാജയപ്പെടുത്തി.
മൂന്നാം നിര ക്ലബായ സാർബ്രൂക്കനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ജർമ്മൻ കപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണു ബയേൺ ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനായിരുന്നു മൂന്നാം ഡിവിഷൻ ക്ലബായ സാർബ്രൂക്കനിന്റെ അത്ഭുത വിജയം.നാല് വർഷത്തിനിടെ മൂന്നാം തവണയും ജർമ്മൻ കപ്പിൽ നിന്ന് രണ്ടാം റൗണ്ടിൽ ബയേൺ മ്യൂണിക്ക് പുറത്തായിരിക്കുകയാണ്.
🚨 GOAL | HISTORY | Bayern have just been eliminated from the German cup by third division team Saarbrucken
— VAR Tático (@vartatico) November 1, 2023
pic.twitter.com/HOGRcp6Lqf
മൂന്ന് വർഷം മുമ്പ് ഇതേ ഘട്ടത്തിൽ പെനാൽറ്റിയിൽ ഹോൾസ്റ്റീൻ കീൽ ബയേണിനെ തോൽപിച്ചു, തുടർന്ന് 2021 ലെ രണ്ടാം റൗണ്ടിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ 5-0ന് തകർത്തു.കഴിഞ്ഞ സീസണിൽ ഫ്രീബർഗിനോട് ഹോം ഗ്രൗണ്ടിൽ ക്വാർട്ടർ ഫൈനലിൽ പരാജയപെട്ടു.2020-ൽ അവസാനമായി ട്രോഫി ഉയർത്തിയ ബയേൺ മത്സരത്തിന്റെ 16 ആം മിനുട്ടിൽ തോമസ് മുള്ളറിലൂടെ ലീഡ് നേടി.മുട്ടിന് പരിക്കേറ്റ ഡച്ച് ഇന്റർനാഷണൽ ഡിഫൻഡർ മാറ്റിജ്സ് ഡി ലിഗറ്റിനെ ബയേണിന് ആദ്യ പകുതിയുടെ മധ്യത്തിൽ പുറത്താക്കേണ്ടി വന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പാട്രിക് സോന്തൈമർ സാർബ്രൂക്കനിന്റെ സമനില ഗോൾ നേടി.ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഡിഫൻഡർ ഗൗസ് നേടിയ ഗോൾ സാർബ്രൂക്കനിന്റെ വിജയ ഗോൾ നേടി.