ചെൽസിക്കെതിരെ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആസ്റ്റൻ വില്ല : വിജയത്തോടെ ലിവർപൂളും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.സ്‌കോട്ട് മക്‌ടോമിനയ് രണ്ടു പകുതികളിലുമായി നേടിയ ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.കോൾ പാൽമർ ചെൽസിയുടെ ഏക ഗോൾ നേടി.
പരിശീലകൻ എറിക് ടെൻ ഹാഗിന് വലിയ ആശ്വാസം നൽകുന്ന ജയം കൂടിയാണിത്. 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 27 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ് ,19 പോയിന്റുള്ള ചെൽസി പത്താം സ്ഥാനത്താണ്.കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളിൽ യുണൈറ്റഡിന്റെ നാലാമത്തെ വിജയമായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ യുണൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ കിക്ക് കീപ്പർ രക്ഷപെടുത്തി.പെനാൽറ്റി ഏരിയയിൽ ആന്റണിയെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.
Listen to that roar 😍🔊 pic.twitter.com/aVxoDvdC2m
— Manchester United (@ManUtd) December 7, 2023
ഈ സീസണിൽ ലീഗിൽ ഇപ്പോൾ അഞ്ച് ഗോളുകൾ നേടിയിട്ടുള്ള മക്‌ടോമിനയ് 19-ാം മിനിറ്റിൽ സ്‌കോറിംഗ് തുറന്നു. 45 ആം മിനുട്ടിൽ യുണൈറ്റഡ് ആരാധകനായി വളർന്ന് ഓൾഡ് ട്രാഫോർഡിൽ തന്റെ ആദ്യ ഗെയിം കളിക്കുന്ന കോൾ പാമർ ചെൽസിയുടെ സമനില ഗോൾ നേടി.69-ാം മിനിറ്റിൽ അലെജാൻഡ്രോ ഗാർനാച്ചോ നൽകിയ ക്രോസിൽ തലവെച്ചാണ് മക്‌ടോമിനയുടെ രണ്ടാം ഗോൾ പിറന്നത്.മക്‌ടോമിനയ്‌ക്ക് ഹാട്രിക്ക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ആസ്റ്റൺ വില്ല. 74 ആം മിനുട്ടിൽ ലിയോൺ ബെയ്‌ലി നേടിയ ഗോളിനായിരുന്നു സിറ്റിയുടെ ജയം.ഉനൈ എമെറിയുടെ വില്ല ആത്മവിശ്വാസത്തോടെ കളിയിലുടനീളം ആധിപത്യം പുലർത്തി.സിറ്റിയുടെ വിജയമില്ലാത്ത നാലാം മത്സരമാണ് കടന്നു പോയത്. ടോട്ടൻഹാം ചെൽസി ലിവർപൂൾ എന്നിവർക്കെതിരെ സിറ്റി സമനില വഴങ്ങിയിരുന്നു.ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായി ആറു പോയിന്റ് വ്യത്യാസമാണ് നാലാം സ്ഥാനക്കാരായ സിറ്റിക്കുള്ളത്.തുടർച്ചയായ 14-ാം ഹോം പ്രീമിയർ ലീഗ് വിജയത്തിന് ശേഷം ആസ്റ്റൺ വില്ല 32 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
Defeat at Villa Park 📺 pic.twitter.com/iRzCKFRaBK
— Manchester City (@ManCity) December 7, 2023
ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ലിവർപൂളും വിജയം നേടി. വിര്‍ജിൽ വാൻ ഡൈക്ക് 37-ാം മിനിറ്റിലും ഡൊമിനിക് സോബോസ്‌ലായി 94-ാം മിനിറ്റിലും ലിവർപൂളിനായി ഗോളുകൾ നേടിയത്.34 പോയിന്റുമായി ലിവർപൂൾ ആഴ്സണലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.15 മത്സരങ്ങൾക്ക് ശേഷം അഞ്ച് പോയിന്റുമായി പട്ടികയിൽ ഏറ്റവും താഴെയാണ് ഷെഫീൽഡ്.37-ാം മിനിറ്റിൽ ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡിജ്ക് തന്റെ സീസണിലെ തന്റെ ആദ്യ ഗോൾ നേടി.
VVD's first of the season 🙌⚽#SHULIV pic.twitter.com/ax4Lcf0qCL
— Liverpool FC (@LFC) December 7, 2023
77-ാം മിനിറ്റിൽ അലക്‌സാണ്ടർ-അർനോൾഡിന്റെ മികച്ച ത്രൂ-ബോളിൽ നിന്നും ഇരട്ടിയാക്കാനുള്ള മികച്ച അവസരം പകരക്കാരനായ ഡാർവിൻ നൂനെസ് നഷ്ടപ്പെടുത്തി.രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ഡൊമിനിക് സോബോസ്‌ലായ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി.മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകർത്ത് ഫുൾഹാം വിജയം നേടി. ബ്രൈട്ടനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് ബ്രെൻഡ്ഫോൾഡും വിജയം സ്വന്തമാക്കി. ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ബേണ്‍മൗത്തും വിജയം കുറിച്ചു.