മെസ്സിക്ക് കളിക്കണം, എംഎൽസിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു |Lionel Messi

പുതിയ സീസണിലെ ആദ്യ ഫിഫ ഇന്റർനാഷണൽ വിൻഡോ ആസന്നമായിക്കൊണ്ടിരിക്കുകയാണ്, കളിക്കാർ അവരുടെ രാജ്യങ്ങൾക്കായി കളിക്കാൻ തയ്യാറെടുക്കുന്നു. 2026-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് തെക്കേ അമേരിക്കയിലാണ്.

മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്തമായി അന്തരാഷ്ട്ര ഇടവേളകൾ മേജർ ലീഗ് സോക്കറിനെ ഒരു തരത്തിലും ബാധിക്കാറില്ലായിരുന്നു. എന്നാൽ ഇന്റർ മിയാമിയിലെ ലയണൽ മെസ്സിയുടെ സാന്നിധ്യം കാരണം അതിൽ മാറ്റം വന്നിരിക്കുകയാണ്. സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിൽ ലലയണൽ മെസ്സിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ലയണൽ മെസ്സി അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരിക്കുമെന്നതിനാൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുമ്പോൾ ഒരു ഇടവേള എടുക്കുക എന്ന ആശയം MLS മേധാവികൾ പരിഗണിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഇന്റർ മിയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോയോട് വരാനിരിക്കുന്ന അന്താരാഷ്ട്ര ഗെയിമുകളെക്കുറിച്ച് സംസാരിച്ചു .“അവർ അടുത്ത വർഷത്തേക്ക് ഇത് വിശകലനം ചെയ്യുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. (FIFA തീയതികളിൽ MLS നിർത്തുക)”, മാർട്ടിനോ വിശദീകരിച്ചു.ഇന്റർ മിയാമിയിൽ അടുത്ത രണ്ട് ലീഗ് മത്സരങ്ങളിൽ മെസ്സി ഉണ്ടായിരിക്കും (നാഷ്‌വില്ലെ,LAFC)എന്നാൽ ഇനിപ്പറയുന്ന ഗെയിമുകൾ മെസ്സിക്ക് നഷ്ടമാവും (സ്പോർട്ടിംഗ് കെസി ഹോം, അറ്റ്ലാന്റ യുണൈറ്റഡ് എവേ).

മയമിക്ക് ലയണൽ മെസ്സിയെ കൂടാതെ യു‌എസ്‌എയ്‌ക്കൊപ്പം ഡ്യൂട്ടിയിലുള്ള ഡിആൻഡ്രെ യെഡ്‌ലിൻ, ഡ്രേക്ക് കോളെൻഡർ എന്നിവരോടൊപ്പം കുറഞ്ഞത് എട്ട് പ്രധാന കളിക്കാരെങ്കിലും നഷ്ടമാവും.ക്രിവ്‌സ്റ്റോവ് (ഉക്രെയ്ൻ), മില്ലർ (കാനഡ), റൂയിസ് (ഹോണ്ടുറാസ്) അസ്‌കോണ (ഡൊമിനിക്കൻ റിപ്പബ്ലിക്), ലിയോനാർഡോ കാമ്പാന (ഇക്വഡോർ), ടെയ്‌ലർ (ഫിൻലാൻഡ്) എന്നിവരും ഉണ്ടാവില്ല.ഇന്റർ മിയാമിയുമായുള്ള ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ഗോളുകൾ നേടിയ മെസ്സി ക്ലബിന് ലീഗ് കപ്പ് നേടി കൊടുത്തിരുന്നു , ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്.

Rate this post