‘എന്റെ അവസരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു’, സെമിഫൈനലിൽ ഏഴു വിക്കറ്റ് നേടിയതിന് ശേഷം മുഹമ്മദ് ഷമി |Mohammed Shami
ലോകകപ്പിൽ മുഹമ്മദ് ഷമി വീണ്ടും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ന്യൂസിലൻഡിനെതിരെയുള്ള സെമി ഫൈനലിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ന്യൂസിലൻഡിനെതീരെ 7 വിക്കറ്റ് നേടിയ ഷമി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ 70 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.വിരാട് കോഹ്ലിയുടെ 50-ാം ഏകദിന സെഞ്ചുറിയും ടൂർണമെന്റിൽ ശ്രേയസ് അയ്യരുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 397/4 എന്ന കൂറ്റൻ സ്കോറിലേക്ക് നയിച്ചു. എന്നാൽ തുടക്കത്തെ തകർച്ചക്ക് ശേഷം കിവീസ് നായകൻ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും തമ്മിലുള്ള കൂട്ടുകെട്ട് മത്സരം ഇന്ത്യയിൽ നിന്ന് ഏറെക്കുറെ അകറ്റി.നിർണായകമായ വിക്കറ്റിലൂടെ മെൻ ഇൻ ബ്ലൂ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഷമിയാണ്. നിർണായകമായ നോക്കൗട്ട് മത്സരത്തിൽ 7 വിക്കറ്റ് നേട്ടം കൈവരിച്ച അദ്ദേഹം ഇപ്പോൾ വെറും 6 കളികളിൽ നിന്ന് 23 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനായും അദ്ദേഹം മാറി.
Describe Mohammed Shami's bowling in one word👇 pic.twitter.com/IPfzKBCoro
— CricTracker (@Cricketracker) November 15, 2023
“ഞാൻ എന്റെ അവസരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഞാൻ അധികം വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. ന്യൂസിലൻഡിനെതിരെ ധർമ്മശാലയിൽ എന്റെ തിരിച്ചുവരവ് ആരംഭിച്ചു.മനസ്സിൽ ഒന്നേ ഉള്ളൂ. ബൗൺസറുകളോ സ്ലോ ബോളുകളോ എറിയാൻ ശ്രമിക്കുന്നു, പക്ഷേ നിങ്ങൾ ശരിയായ ലെങ്ത് ബൗൾ ചെയ്യണം.ഞാൻ വില്യംസന്റെ ക്യാച്ച് നഷ്ടപ്പെടുത്തി, അത് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു.എനിക്ക് ഭയങ്കര വിഷമം തോന്നി.അവർ ബിഗ് ഷോട്ടുകൾ കളിക്കുന്നതിനാലാണ് ഞാൻ പേസ്-ഓഫ് പരീക്ഷിച്ചത്, അവർ ഒന്ന് മിസ്ടൈം ചെയ്യാനുള്ള സാധ്യതയുണ്ടായിരുന്നു” മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ ഷമി പറഞ്ഞു.കെയ്ൻ വില്യംസണിന്റെ ക്യാച്ച് ഷമി കൈവിട്ടു, അത് വലിയ ചർച്ചാവിഷയമാകുമെങ്കിലും അധികം താമസിയാതെ, അദ്ദേഹം തിരികെ വന്ന് കിവി ക്യാപ്റ്റന്റെ വിക്കറ്റ് നേടി.
Mohammed Shami and Virat Kohli are dominating the leaderboards. pic.twitter.com/bwHZozQIYO
— CricTracker (@Cricketracker) November 15, 2023
”മഞ്ഞു വരുമെന്ന് ഞങ്ങൾ ആശങ്കാകുലരായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. മഞ്ഞു വന്നാൽ, പന്ത് സ്കിഡ് ചെയ്യും, അത് ബാറ്റിലേക്ക് നന്നായി വന്ന് റൺസ് ഒഴുകാൻ തുടങ്ങും.മുൻ ലോകകപ്പുകളിൽ സെമിഫൈനലിൽ ഞങ്ങൾ പരാജയപ്പെട്ടു, ലോകകപ്പ് കളിക്കാനുള്ള അടുത്ത അവസരം എപ്പോൾ വരുമെന്ന് ആർക്കറിയാം. അതിനാൽ ഞങ്ങൾക്ക് ഒരു അവസരമുണ്ടെന്നും വിജയം നേടാനുള്ള അവസരമുണ്ടെന്നും ഞങ്ങൾക്കറിയാമായിരുന്നു” ഷമി കൂട്ടിച്ചേർത്തു
🤫 𝗠𝗼𝗵𝗮𝗺𝗺𝗲𝗱 𝗦𝗵𝗮𝗺𝗶 remember the name.
— The Bharat Army (@thebharatarmy) November 15, 2023
📷 Getty • #MohammedShami #INDvNZ #INDvsNZ #CricketComesHome #CWC23 #TeamIndia #BharatArmy #COTI🇮🇳 pic.twitter.com/uiHka8swoE
പാറ്റ് കമ്മിൻസിന്റെ ഓസ്ട്രേലിയയും ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമി ഫൈനൽ 2 പോരാട്ടത്തിലെ വിജയിയെയാണ് ടീം ഇന്ത്യ ഫൈനലിൽ നേരിടുക.നവംബർ 16-ന് ഈഡൻ ഗാർഡൻസിൽ നിർണ്ണായകമായ നോക്കൗട്ട് മത്സരം നടക്കും. ഈ മത്സരത്തിലെ വിജയികൾ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുമായി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരിക്കും.