ഇന്ത്യക്ക് വലിയ തിരിച്ചടി , വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സിറാജ് പുറത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ അവസാന നിമിഷം മാറ്റം വരുത്തി ഇന്ത്യ.ആർ അശ്വിൻ, കെഎസ് ഭരത്, അജിങ്ക്യ രഹാനെ, നവദീപ് സൈനി എന്നിവരുൾപ്പെടെയുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റുകൾക്കൊപ്പം സ്റ്റാർ പേസർ മുഹമ്മദ് സിറാജും ഇന്ത്യയിലേക്ക് മടങ്ങി.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിച്ച സിറാജിന് വിശ്രമം അനുവദിച്ചു.ഏഷ്യാ കപ്പും ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഉള്ളതിനാൽ തിരക്കേറിയ വർഷത്തിൽ ജോലിഭാരം കുറക്കാനാണ് ബിസിസിഐ സിറാജിന് വിശ്രമം നൽകിയത്.ഇതേക്കുറിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകിയിട്ടില്ലാത്ത ബിസിസിഐ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സിറാജിന്റെ അഭാവത്തിൽ ജയ്‌ദേവ് ഉനദ്കട്ട്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ തുടങ്ങിയ താരങ്ങൾ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം പേസ് ബൗളിംഗ് ചുമതലകൾ പങ്കിടും. ഷാർദുൽ താക്കൂർ ഏകദിന ടീമിലുണ്ട്, എന്നിരുന്നാലും, അരക്കെട്ടിനേറ്റ പരിക്ക് കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായതിനെത്തുടർന്ന് പരമ്പരയിലെ ആദ്യ മത്സരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടി20 ടീമിൽ സിറാജ് ഉണ്ടായിരുന്നില്ല, അതിനാൽ ഏഷ്യാ കപ്പിന് മുമ്പ് മതിയായ വിശ്രമം ലഭിക്കും.

29 കാരനായ പേസർ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് ടെസ്റ്റുകളിൽ നിന്ന് 7 വിക്കറ്റ് വീഴ്ത്തി.സിറാജിന്റെ അഭാവം ഇന്ത്യൻ ടീമിന് അവരുടെ ബെഞ്ച് ശക്തി പരിശോധിക്കാനുള്ള അവസരം നൽകിയിരിക്കുകയാണ്.കഴിഞ്ഞ 18 മാസത്തിനിടെ 50 ഓവർ ഫോർമാറ്റിൽ 23 മത്സരങ്ങളിൽ നിന്ന് 5-ൽ താഴെ ഇക്കോണമി റേറ്റിൽ 43 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് പന്ത് കൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.2022 മാർച്ചിൽ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം തട്ടകത്തിലായിരുന്നു സിറാജിന്റെ അവസാന ഏകദിനം. അഞ്ച് വിക്കറ്റുമായി അദ്ദേഹം പരമ്പര പൂർത്തിയാക്കി, ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരവും സിറാജ് ആയിരുന്നു.

5/5 - (1 vote)