‘ബാഴ്സലോണ വലനിറച്ച് ആഴ്‌സണൽ’ : പ്രീ സീസണിൽ തകർപ്പൻ ജയവുമായി ഗണ്ണേഴ്‌സ്‌

അമേരിക്കയിൽ വെച്ച് നടന്ന പ്രീ സീസൺ പോരാട്ടത്തിൽ ബാഴ്‌സലോണയെ തകർത്തെറിഞ്ഞ് ആഴ്‌സണൽ. മൂന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയമാണ് ല ലിഗ ചാമ്പ്യന്മാർക്കെതിരെ ആഴ്‌സണൽ നേടിയത്. ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ എഴ്ടം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ് നേടി.

റോബർട്ട് ലെവൻഡോവ്‌സ്‌കിയിലൂടെയാണ് ബാഴ്സലോണ അക്കൗണ്ട് തുറന്നത്. എന്നാൽ പതിമൂന്നാം മിനിറ്റിൽ ബുകായോ സാകയിലൂടെ ആഴ്‌സണൽ സമനില പിടിച്ചു. 23 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സാക്ക പുറത്തേക്കടിച്ചു കളഞ്ഞത് ആഴ്സണലിന്‌ തിരിച്ചടിയായി. 34 ആം മിനുട്ടിൽ ബ്രസീലിയൻ താരം റഫിൻഹ ഫ്രീകിക്കിലൂടെ ബാഴ്സലോണയുടെ ലീഡ് തിരിച്ചു പിടിച്ചു.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി ജർമൻ താരമായ കായ് ഹാവർട്സിലൂടെ 43 മിനിറ്റിൽ ആഴ്സണൽ രണ്ടാമത്തെ സമനില ഗോളും നേടി. 55 ആം മിനുട്ടിൽ ട്രസാർഡ് ആഴ്സണലിന്‌ ലീഡ് നേടിക്കൊടുത്തു. 78 ആം മിനുട്ടിൽ ബെൽജിയൻ മത്സരത്തിലെ തന്റെ രണ്ടമത്തെയും ആഴ്‌സനലിനെ നാലാമത്തെയും ഗോളും കൂട്ടിച്ചേർത്തു.

88 ആം മിനുട്ടിൽ ഫെറൻ ടോറസ് സ്കോർ 4 -3 ആക്കി കുറച്ചു. എന്നാൽ അടുത്ത മിനുട്ടിൽ ഫാബിയാണ് വിയേര നേടിയ കിടിലൻ ഗോൾ സ്കോർ 5 -3 ആക്കി ഉയർത്തി.

Rate this post