‘മോശമായ ഹൈദരാബാദ് പിച്ചിൽ 400 റൺസ് നേടി’ : ഇംഗ്ലണ്ടിന് 399 റൺസ് പിന്തുടരാനുള്ള കഴിവുണ്ടെന്ന് പാർഥിവ് പട്ടേൽ | IND vs ENG

വിശാഖപട്ടണത്തിൽ രണ്ടാം ടെസ്റ്റിൽ 399 ചെയ്സ് ചെയ്യാൻ ഇംഗ്ലണ്ടിന് സാധിക്കുമെന്ന് പാർഥിവ് പട്ടേൽ. മൂന്നാം ദിവസത്തെ കളി അവസാനിച്ച ശേഷം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പട്ടേൽ.മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ശുഭ്മാൻ ഗില്ലിൻ്റെ മികച്ച സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് 399 റൺസ് എന്ന വലിയ വിജയലക്ഷ്യം വെച്ചത് .

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. രണ്ട് ദിവസവും ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സ് കൂടി വേണം.28 റണ്‍സെടുത്ത ബെന്‍ ഡുക്കറ്റിന്റെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായത്. കളി നിര്‍ത്തുമ്പോള്‍ 29 റണ്‍സുമായി സാക് ക്രൗളിയും ഒന്‍പത് റണ്‍സുമായി രാത്രി കാവല്‍ക്കാരന്‍ രഹാന്‍ അഹമദുമാണ് ക്രീസില്‍. ആര്‍ അശ്വിനാണ് ബെന്‍ ഡുക്കറ്റിനെ മടക്കിയത്.രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചു.

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സില്‍ കരുത്തായത്. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. ഫോം ഇല്ലായ്മയുടെ പേരില്‍ പഴികേട്ട താരം ഒടുവില്‍ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നല്‍കി.വിശാഖപട്ടണത്തിൽ വിജയം നേടാനുള്ള ഫേവറിറ്റുകളായി ഇന്ത്യയെ പൂർണ്ണമായി കണക്കാക്കുന്നില്ല, കളി നിലവിൽ ’70-30′ ആണെന്ന് ശുഭ്മാൻ ഗിൽ തന്നെ പറഞ്ഞു.ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് ഇപ്പോഴും ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്ന് മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പറഞ്ഞു .പരമ്പര സമനിലയിലാക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് അത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

വിശാഖപട്ടണത്തേക്കാൾ മോശമായ ഹൈദരാബാദ് പിച്ചിൽ ഇംഗ്ലണ്ടിന് 400 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നും പാർഥിവ് ചൂണ്ടിക്കാട്ടി.”വലിയ ഭീഷണികൾ ഉണ്ടെന്നതിൽ സംശയമില്ല. ഇപ്പോൾ സാക്ക് ക്രാളി നന്നായി ബാറ്റ് ചെയ്യുന്നു, അതിനാൽ ഇംഗ്ലണ്ടിന് ഇവിടെ നിന്ന് ജയിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്നു ഞാൻ കരുതുന്നു.332 റൺസ് ബാക്കിയുള്ളതിനാൽ അവർക്ക് തീർച്ചയായും വിജയിക്കാൻ കഴിയും, അവരുടെ ബാറ്റിംഗിൻ്റെ ഫോമും മികച്ചതാണ്.ഹൈദരാബാദിൽ മോശം വിക്കറ്റിൽ കളിച്ചപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 400 ലധികം റൺസ് സ്കോർ ചെയ്തു എന്നത് പ്രധാനമാണ് .അതിനാൽ ഈ റൺസ് വേട്ട പൂർത്തിയാക്കാനുള്ള ബാറ്റിംഗ് ഇംഗ്ലണ്ടിന് ഉണ്ട്”പാർഥിവ് പറഞ്ഞു.