‘രഞ്ജി ട്രോഫി’ : ഛത്തീസ്ഗഡിനെതിരെ കേരളത്തിന് നിർണായക ലീഡ് ,മത്സരം സമനിലയിലേക്കോ ? | Ranji Trophy

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനമായ ഞായറാഴ്ച ഛത്തീസ്ഗഡ് വിക്കറ്റ് കീപ്പർ-ബാറ്റർ ഏകനാഥ് കെർക്കറുടെ അപരാജിത സെഞ്ച്വറി നേടിയിട്ടും കേരളം സുപ്രധാന ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.ചായയ്ക്ക് തൊട്ടുമുമ്പ് ഛത്തീസ്ഗഡ് ആതിഥേയർ 312 റൺസിന് പുറത്താവുകയും കേരളത്തിന് 38 റൺസിൻ്റെ ലീഡ് കിട്ടുകയും ചെയ്തു.

കളി അവസാനിക്കുമ്പോൾ 69/2 എന്ന നിലയിലാണ് കേരളം, ലീഡ് 107 ആയി ഉയർത്താനും സാധിച്ചു.ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (36), രോഹൻ പ്രേമ് (17) എന്നിവരാണ് പുറത്തായത്. ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്.100/4 എന്ന നിലയിൽ ദിനം പുനരാരംഭിച്ച ഛത്തീസ്ഗഢിന് 56 റൺസ് നേടിയ സഞ്ജീത് ദേശായിയുടെ വിക്കറ്റ് നഷ്ടമായി.118 പന്തിൽ എട്ട് ബൗണ്ടറികളാണ് ദേശായി നേടിയത്.ആതിഥേയർ 145/6 എന്ന നിലയിലായപ്പോൾ ജലജ് സക്‌സേന ശശാങ്ക് സിംഗിനെ 18 റൺസിന് മടക്കി.

എങ്കിലും ഏഴാം വിക്കറ്റിൽ 123 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കെർക്കറും (118 നോട്ടൗട്ട്) അജയ് മണ്ഡലും (63) ഛത്തീസ്ഗഡിൻ്റെ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിച്ചു.മണ്ഡലിനെ 63 റൺസിന് പുറത്താക്കി ലെഗ്ഗി ശ്രേയസ് ഗോപാൽ ഈ കൂട്ടുകെട്ട് തകർത്തു. 83 പന്തിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു മണ്ഡലിൻ്റെ ഇന്നിംഗ്സ്.30 കാരനായ കെർക്കർ തൻ്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേനേടുകയും ഛത്തീസ്ഗഢിനെ 300 റൺസ് കടത്തുകയും ചെയ്തു.214 പന്തിൽ 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിങ്സ്.മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷ്, ജലജ് സക്‌സേന എന്നിവരുടെ മികച്ച ബൗളിങാണ് കേരളത്തിനു നിര്‍ണായക ലീഡ് സമ്മാനിച്ചത്.

ബേസില്‍ തമ്പി രണ്ട് വിക്കറ്റുകള്‍ നേടി. അഖിന്‍ സത്താര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.ഒന്നാം ഇന്നിങ്‌സില്‍ സച്ചിന്‍ ബേബി (91), മുഹമ്മദ് അസ്ഹറുദ്ദീന്‍ (85), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (57), രോഹന്‍ പ്രേം (54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു വിനോദ് 40 റണ്‍സെടുത്തു.ആദ്യ ഇന്നിഗ്‌സിൽ കേരളം 35 റൺസാണ് അടിച്ചെടുത്തത്.

കേരളം 350 &18 ഓവറിൽ 69/2 103 vs ഛത്തീസ്ഗഢ് 103 ഓവറിൽ 312 (ഏകനാഥ് കെർക്കർ 118 നോട്ടൗട്ട്, അജയ് മണ്ഡല് 63, സഞ്ജീത് ദേശായി 56; ജലജ് സക്സേന 3/31, എം ഡി നിധീഷ് 3/83).

Rate this post