‘ശാർദുൽ താക്കൂറിനെ ഒഴിവാക്കുക, ആർ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒരുമിച്ച് കളിപ്പിക്കുക’ : മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് | SA vs IND

രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ അവരുടെ പ്ലേയിംഗ് ഇലവനിൽ രവിചന്ദ്രൻ അശ്വിനെ നിലനിർത്തണമെന്നാവശ്യവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.നടുവേദനയെ തുടർന്ന് ജഡേജക്ക് ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധിച്ചിരുന്നില്ല, പകരം അശ്വിൻ പ്ലെയിങ് ഇലവനിലെത്തി.

ഓപ്പണിംഗ് ടെസ്റ്റിൽ ഇന്ത്യ നാല് ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനുമായാണ് കളിച്ചത്. എന്നാൽ ആർക്കും നിലവാരത്തിനൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ” ശാർദുൽ താക്കൂറിനേക്കാൾ മികച്ചത് അശ്വിനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഷാർദുലിന് പകരം അശ്വിനെ കളിപ്പിക്കണം.അവൻ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ എടുത്തില്ലെങ്കിലും, അവൻ രണ്ടെണ്ണം (വിക്കറ്റ്) എടുക്കും. ഒരുപക്ഷേ അദ്ദേഹം ജഡേജയുമായി നന്നായി ഒത്തുചേർന്ന് ബൗൾ ചെയ്യും. ഈ രണ്ടുപേർക്കും ഒരുമിച്ച് പ്രവർത്തിക്കാനും 4-5 വിക്കറ്റുകൾ എടുക്കാനും കഴിയും”ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ബൗളർമാരിൽ , പ്രത്യേകിച്ച് ശാർദുൽ താക്കൂറും പ്രസീദ് കൃഷ്ണയും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ ശരാശരി ബൗളിംഗിനെതിരെ ദക്ഷിണാഫ്രിക്കക്ക് 408 റൺസ് നേടാൻ സാധിക്കുകയും ചെയ്തു.പേസർമാർക്ക് സഹായകമായ ഒരു പ്രതലത്തിൽ തങ്ങളുടെ ലൈനും ലെങ്തും ശരിയാക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടു.

” സൗത്ത് ആഫ്രിക്കൻ ബാറ്റർമാരെ ബുദ്ധിമുട്ടിക്കാൻ സ്പിന്നര്മാരുമായി കളിക്കണം ,അവരെ ഫ്ലൈറ്റിൽ തോൽപ്പിക്കാൻ കഴിയും.ശാർദുൽ താക്കൂറിനെ ഒഴിവാക്കണം ,പ്രസിദ് കൃഷ്ണയെ പുറത്താക്കിയാൽ അത് അന്യായമാണ്. ഒരു ടെസ്റ്റ് മാത്രമാണ് അദ്ദേഹം കളിച്ചത്. അരങ്ങേറ്റത്തിന് ശേഷം ആരെയും ഒഴിവാക്കുന്നത് അന്യായമാണ്. ശാർദുൽ താക്കൂർ അനുയോജ്യനല്ല” മുൻ ക്യാപ്റ്റൻ പറഞ്ഞു.പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 3 മുതൽ കേപ്ടൗണിൽ ആരംഭിക്കും, പരമ്പര സമനിലയിലാക്കാൻ ഇന്ത്യ അവരുടെ ഇലവനിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയേക്കും.

Rate this post