2024 ൽ ഈ നേട്ടങ്ങളെല്ലാം ആവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ലയണൽ മെസ്സിയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഫുട്ബോൾ ലോകത്തെ കടിഞ്ഞാൺ പുതിയ കളിക്കാർ ഏറ്ററെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ മെസ്സി ബാലൺ ഡി ഓർ നേടുകയും റൊണാൾഡോ ലോക ഫുട്ബോളിലെ ടോപ് സ്കോററായി മാറുകയും ചെയ്ത വർഷമാണ് കടന്നു പോയത്.

2023-ൽ റൊണാൾഡോ 54 ഗോളുകൾ അടിച്ചുകൂട്ടി ടോപ് സ്കോററായി മാറി.38-ാം വയസ്സിൽ സൗദി പ്രോ ലീഗിൽ കളിക്കുന്ന റൊണാൾഡോ, ബയേൺ മ്യൂണിക്ക്, ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഹാരി കെയ്ൻ (52 ഗോളുകൾ), പിഎസ്‌ജി, ഫ്രാൻസ് ഫോർവേഡ് കൈലിയൻ എംബാപ്പെ (52 ഗോളുകൾ), മാഞ്ചസ്റ്റർ സിറ്റിയും നോർവേ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ (50 ഗോളുകൾ) മറികടന്ന് ടോപ് സ്‌കോറർ പദവി സ്വന്തമാക്കി.

വർഷാവസാനത്തിന് മുമ്പ് സൗദി മാധ്യമമായ എസ്എസ്‌സി സ്‌പോർട്‌സുമായുള്ള സംഭാഷണത്തിൽ2024ലും ഈ നേട്ടം ആവർത്തിക്കാൻ ശ്രമിക്കുമെന്ന് റൊണാൾഡോ പറഞ്ഞു. പുതുവർഷത്തലേന്ന് അൽ താവൂൻ എഫ്.സിക്കെതിരെയാണ് റൊണാൾഡോ തന്റെ 54ാം ഗോൾ നേടിയത്. “ഞാൻ വളരെ സന്തോഷവാനാണ്, ഒരു വ്യക്തിയെന്ന നിലയിലും കൂട്ടായ്‌മയെന്ന നിലയിലും എനിക്ക് നല്ല വർഷമായിരുന്നു. ഞാൻ നിരവധി ഗോളുകൾ നേടി.ദേശീയ ടീമിനെയും അൽ നസറിനെയും നിരവധി വിജയങ്ങളിലേക്ക് നയിക്കാൻ എനിക്ക് സാധിച്ചു. അടുത്ത വർഷവും ഈ നേട്ടങ്ങളെല്ലാം ആവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്”റൊണാൾഡോ പറഞ്ഞു.

2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നാസറിലേക്ക് റൊണാൾഡോ ചേർന്നു, അതിനുശേഷം ക്ലബ്ബിനായി 50 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, 44 ഗോളുകൾ നേടി. നിലവിലെ സൗദി പ്രോ ലീഗ് സീസണിൽ റൊണാൾഡോ തകർപ്പൻ ഫോമിലാണ്. ഫോർവേഡ് അൽ നാസറിന് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ 2023-24 സൗദി പ്രോ ലീഗ് സീസണിൽ 9 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

Rate this post