‘വിശാഖപട്ടണം ടെസ്റ്റ്’ : രണ്ടു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് നേടേണ്ടത് 332 റൺസ് ഇന്ത്യക്ക് വേണ്ടത് 9 വിക്കറ്റ് | ENG vs IND

വിശാഖപട്ടണം ടെസ്റ്റിൽ 339 റൺസ് വിജയ ലക്ഷ്യവുമായി ഇംഗ്ലണ്ട് മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണുള്ളത്.രണ്ട് ദിവസവും ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ ജയിക്കാന്‍ 332 റണ്‍സ് കൂടി വേണം. 28 റൺസ് നേടിയ ബെൻ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത് , അശ്വിനാണ് വിക്കറ്റ് നേടിയത്.

കളി അവസാനിക്കുമ്പോൾ 29 റൺസുമായി സാക് ക്രോളിയും 9 റൺസുമായി രെഹാൻ അഹ്മദുമാണ് ക്രീസിലുള്ളത്.രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിച്ചു.ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സില്‍ കരുത്തായത്. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. ഫോം ഇല്ലായ്മയുടെ പേരില്‍ പഴികേട്ട താരം ഒടുവില്‍ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നല്‍കി. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിശാഖപട്ടണത്ത് കുറിച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 13 റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആദ്യം നഷ്ടമായി.ഇംഗ്ലണ്ടിൻ്റെ വെറ്ററൻ പേസ് മാന്ത്രികൻ ജെയിംസ് ആൻഡേഴ്സൺ തൻ്റെ ആദ്യ ഓവറിൽ തന്നെ രോഹിത്തിൻ്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു.സീം ബൗളിംഗിലെ ഒരു മാസ്റ്റർക്ലാസ് ആയിരുന്നു അത്.രോഹിത് പുറത്തായതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി. ജയ്‌സ്വാളിന്റെ ഷോട്ട് സ്ലിപ്പിൽ റൂട്ടിന്റെ കൈകളിൽ വിശ്രമിച്ചു.മൂന്ന് ബൗണ്ടറികൾ അടങ്ങുന്ന ജയ്‌സ്വാളിൻ്റെ ഇന്നിംഗ്‌സ് 17 റൺസിൽ അവസാനിച്ചു.ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്.

താരം മികച്ച രീതിയിൽ മുന്നോട്ടു പോകവെയാണ് പുറത്തായത്.അതിനിടയിൽ ഗിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി . കഴിഞ്ഞ വർഷം അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 128 റൺസ് നേടിയതിന് ശേഷം ആദ്യമായാണ് ഗിൽ അർദ്ധ സെഞ്ച്വറി നേടിയത്.ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. താരം മികച്ച രീതിയില്‍ മുന്നോട്ടു പോകവെയാണ് പുറത്തായത്. 29 റണ്‍സാണ് ശ്രേയസ് എടുത്തത്.പടിദാർ 9 റൺസുമായി മടങ്ങി.ശ്രേയസിൻറെ വിക്കറ്റ് ടോം ഹാർട്ലിക്കാണ്. രഹാൻ അഹമദാണ് രജത് പടിദാറിനെ പുറത്താക്കിയത്. അയ്യരുടെയും രജത് പട്ടീദാറിൻ്റെയും പെട്ടെന്നുള്ള പുറത്താക്കൽ ഇന്ത്യയെ സമമർദ്ദത്തിലാക്കിയെങ്കിലും അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് ഗില് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി.

ഉച്ചഭക്ഷണത്തിന് ശേഷം ഗിൽ സെഞ്ച്വറിയിലെത്തി. 132 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതമാണ് ഗിൽ 100 കടന്നത്. ഗില്ലിന്റെ ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയാണിത്. സ്കോർ 211 ൽ നിൽക്കെ 104 റൺസ് നേടിയ ഗില്ലിനെ ബഷിർ പുറത്താക്കി. 147 പന്തിൽ നിന്നും 11 ഫോറും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. പിന്നാലെ 45 റൺസ് നേടിയ അക്‌സർ പട്ടേലിന്റെ ടോം ഹാർട്ട്ലി വിക്കറ്റിന് മുന്നിൽ കുടുക്കി.

ആര്‍ അശ്വിനാണ് വാലറ്റത്ത് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 29 റണ്‍സെടുത്തു. ശ്രീകര്‍ ഭരത് ആറ് റണ്ണുമായി മടങ്ങി വീണ്ടും നിരാശപ്പെടുത്തി. പിന്നീടിറങ്ങിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ എന്നിവര്‍ പൂജ്യത്തില്‍ മടങ്ങി. മുകേഷ് കുമാര്‍ പുറത്താകാതെ നിന്നു.ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലി നാലും രെഹാൻ അഹ്മദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Rate this post