ല ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : മാർട്ടിനെസിന്റെ ഹാട്രിക്കിൽ വിജയവുമായി ഇന്റർ മിലാൻ : എസി മിലാനും ജയം : ടോട്ടൻഹാമിനെ കീഴടക്കി ലിവർപൂൾ
ല ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല് റയൽ മാഡ്രിഡ്.ജിറോണയെ 3-0 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ലാലിഗ സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.ജോസെലു, ഔറേലിയൻ ചൗമെനി, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്.വെള്ളിയാഴ്ച സ്വന്തം തട്ടകത്തിൽ സെവിയ്യയെ 1-0ന് തോൽപിച്ച ബാഴ്‌സലോണയേക്കാൾ ഔർ പോയിന്റ് മുന്നിലാണ് റയൽ മാഡ്രിഡ്.
എട്ട് കളികളിൽ നിന്ന് 21 പോയിന്റാണ് റയലിനുള്ളത്. ഒന്നാം സ്ഥാനത്തുണ്ടായ ജിറോണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിൽ ശക്തമായ തുടക്കമാണ് ജിറോണക്ക് ലഭിച്ചത്.ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടാനല്ല അവസരം ലഭിക്കുകയും ചെയ്തു.17-ാം മിനിറ്റിൽ ബെല്ലിംഗ്ഹാമിന്റെ മനോഹരമായ ക്രോസിൽ നിന്നുള്ള ജോസെലുവിന്റെ ഫിനിഷിങ് മാഡ്രിഡ് ലീഡ് നേടി. 21 ആം മിനുട്ടിൽ ചൗമേനി മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി.28-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം ഗോൾ നേടേണ്ടതായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ശ്രമം ജിറോണ കീപ്പർ പൗലോ ഗസാനിഗ മികച്ച രീതിയിൽ തടഞ്ഞു.71-ാം മിനിറ്റിൽ ജോസെലുവിന്റെ പാസിൽ നിന്നും ബെല്ലിംഗ്ഹാം റയലിന്റെ മൂന്നാം ഗോൾ നേടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലിവർപൂളിന് വീഴ്ത്തി ടോട്ടൻഹാം ഹോട്‌സ്‌പർ. ഒമ്പത് പേരായി ചുരുങ്ങിയ ലിവർപൂളിന് ഒന്നിനെതിരെ റൺസ് ഗോളുകൾക്കാണ് ടോട്ടൻഹാം പരാജയപെടുത്തിയത്.ജോയൽ മാറ്റിപ്പിന്റെ സ്‌റ്റോപ്പേജ് ടൈം സെല്ഫ് ഗോളാണ് ടോട്ടൻഹാമിന് വിജയാം നേടിക്കൊടുത്തത്. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ ടോട്ടൻഹാമിന് സാധിച്ചു.26 ആം മിനുട്ടിൽ മിഡ്ഫീൽഡർ യെവ്സ് ബിസ്സൗമയെ ഫൗൾ ചെയ്തതിന് ലിവർപൂൾ താരം കുർട്ടിസ് ജോൺസ് ചുവപ്പ് കാർഡ് പുറത്ത് പോയി.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ സോണിലൂടെ സ്പർസ് ലീഡ് നേടി. എന്നാൽ ബോക്സിലെ ടേണിൽ ഒരു മികച്ച ഷോട്ടിലൂടെ ഗാക്പോ പകുതി സമയത്തിന് തൊട്ടുമുമ്പ് ലിവര്പൂളിനായി സമനില പിടിച്ചു. 69 ആം മിനുട്ടിൽ പോർച്ചുഗീസ് ഫോർവേഡ് ജോട്ട രണ്ടാം മഞ്ഞക്കാർഡിന് ശേഷം പുറത്താകുകയും ചെയ്തതോടെ ലിവർപൂൾ 9 പേരായി ചുരുങ്ങി. എന്നാൽ വിട്ടുകൊടുക്ക തയ്യാറല്ലാത്ത ലിവർപൂൾ മാറ്റിപ്പിന്റെ സെൽഫ് ഗോൾ വരെ പിടിച്ചുനിൽക്കുകയും ചെയ്തു. വിജയത്തോടെ 7 കളികളിൽ നിന്നും 17 പോയിന്റുള്ള ടോട്ടൻഹാം രണ്ടാം സ്ഥാനത്തെത്തി.
ഇറ്റാലിയൻ സിരി എയിൽ അര്ജന്റീന സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് നേടിയ നാല് ഗോളിന്റെ പിൻബലത്തിൽ സലേർനിറ്റാനക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മിലാൻ.രി എയിലെ കഴിഞ്ഞ 30 സീസണുകളിൽ പകരക്കാരനായി വന്നു നാല് ഗോളുകൾ നേടുന്ന ആദ്യത്തെ കളിക്കാരനാണ് അർജന്റീനിയൻ ഫോർവേഡ്. മത്സരത്തിന്റെ 55 ആം മിനുട്ടിൽ അലക്‌സിസ് സാഞ്ചസിന് പകരം ഇറങ്ങിയ ലൗട്ടാരോ മാർട്ടിനെസ് വന്ന് 27 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ നേടി.ഏഴ് സീരി എ മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ ഇന്റർ ക്യാപ്റ്റൻ മാർട്ടിനെസ് ലീഗിലെ ടോപ് സ്കോറർ എന്ന നിലയിൽ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.
ഗോൾ രഹിതമായ ആദ്യ പകുതികെ ശേഷം 62 ആം മിനുട്ടിൽ 62-ാം മിനിറ്റിൽ മാർക്കസ് തുറാമിന്റെ ലോ ക്രോസിൽ നിന്നും മാർട്ടിനെസ് ആദ്യ ഗോൾ നേടി.77 ആം മിനുട്ടിൽ 12 വാര അകലെ നിന്ന് നിക്കോളോ ബരെല്ല നൽകിയ പാസിൽ നിന്നും മാർട്ടിനെസ് രണ്ടാം ഗോൾ നേടി. 85 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും മാർട്ടിനെസ് മൂന്നാം ഗോൾ നേടി ഹാട്രിക്ക് തികച്ചു . 89 ആം മിനുട്ടിൽ കാർലോസ് അഗസ്റ്റോയുടെ ക്രോസിൽ നിന്നും മാർട്ടിനെസ് നാലാം ഗോൾ നേടി. ഏഴു മത്സരങ്ങളിൽ നിന്നും 18 പോയിന്റുമായി ഇന്റർഒന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ എ സി മിലാൻ സ്വന്തം തട്ടകത്തിൽ ലാസിയോയെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.ക്രിസ്റ്റ്യൻ പുലിസിക് (60′) നോഹ ഒകാഫോർ (88′) എന്നിവരാണ് മിലാനായി ഗോളുകൾ നേടിയത്.ഏഴു മത്സരങ്ങൾക്കുശേഷം 18 പോയിന്റുമായി മിലാൻ ഇന്റെരിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.ഏഴു പോയിന്റുള്ള ലാസിയോ 14-ാം സ്ഥാനത്താണ്.