‘രജത് പാട്ടിദാർ or റിങ്കു സിംഗ്’ : ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ അയ്യർക്ക് പകരം ആര് ടീമിലെത്തും ? | India vs South Africa, 2nd ODI

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ലഭ്യമായ ഏക ബാറ്റിംഗ് സ്ലോട്ടിനായി രജത് പാട്ടിദാറും റിങ്കു സിംഗും തമ്മിലുള്ള മത്സരമാണ് കാണാൻ സാധിക്കുന്നത്.ടെസ്റ്റ് ടീമിനൊപ്പം ചേരാൻ ശ്രേയസ് അയ്യര്‍ പോയതോടെ ഇന്നത്തെ മത്സരത്തിൽ ഒരു ബാറ്ററുടെ ഒഴിവു ഇന്ത്യൻ ടീമിലുണ്ട്.

ഇടങ്കയ്യൻ റിങ്കു സിങ്ങും വലംകൈയ്യൻ രജത് പതിദാറും തമ്മിൽ ബാറ്റിംഗ് സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാവുകയാണ്. ഇരുവരും ഏകദിനത്തിലെ അരങ്ങേറ്റത്തിനായാണ് കാത്തിരിക്കുന്നത്. റിങ്കു ആറാം സ്ഥാനത്ത് ഫിനിഷറായി കളിക്കുമ്പോൾ ,സ്പെഷ്യലിസ്റ്റ് നമ്പർ 4 ആണ് പാട്ടിദാർ. നിലവിലെ ടീമിൽ ആറാം നമ്പറിൽ സഞ്ജു സാംസണാണ് കളിക്കുന്നത്. എന്നാൽ സഞ്ജുവിനെ മാറ്റി റിങ്കുവിനെ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. അത്കൊണ്ട് തന്നെ അയ്യർക്ക് നമ്പറിൽ പാട്ടിദാർ എത്താനുള്ള സാദ്യത കൂടുതലാണ്.

ടി20 ക്രിക്കറ്റിന്റെ കാര്യത്തിൽ 2023ലെ താരമാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ, റിങ്കു സിംഗ് പുറത്താകാതെ 68 റൺസ് നേടി.വെറും വെടിക്കെട്ട് മാത്രമല്ല കളിയുടെ സ്വഭാവം മനസ്സിലാക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്യുന്ന ഒരു ബാറ്റർ എന്ന നിലയിൽ തന്റെ കഴിവുകൾ കാണിക്കുന്നു. ചില കളിക്കാരിൽ നിന്ന് വ്യത്യസ്തമായി, ടി20യിലും ഏകദിനത്തിലും വളരെ നന്നായി കളിക്കാൻ റിങ്കു സിംഗിന് കഴിവുണ്ട്.റിങ്കു സിങ്ങിനും രജത് പാട്ടിദാറിനും പ്ലെയിംഗ് ഇലവനിൽ ഒരുമിച്ച് സ്ഥാനം പിടിക്കണമെങ്കിൽ തിലക് വർമ്മയ്ക്ക് പുറത്താകേണ്ടി വരും.

യുവ പേസർമാരായ അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരുടെ മികച്ച ബൗളിങ്ങിന്റെ പിൻബലത്തിൽ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം കെഎൽ രാഹുലിന്റെ നേതൃത്വത്തിൽ ആധിപത്യം നിലനിർത്താനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 27.3 ഓവറിൽ 116 റൺസിന് പുറത്താക്കി.സായി സുദർശൻ 41 പന്തിൽ 55 റൺസും ശ്രേയസ് അയ്യർ 52 റൺസും നേടിയപ്പോൾ 200 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ അനായാസമായി ചേസ് പൂർത്തിയാക്കി, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.

ഇന്ത്യ: റുതുരാജ് ഗെയ്‌ക്‌വാദ്, ബി സായ് സുദർശൻ, രജത് പാട്ടിദാർ/ റിങ്കു സിംഗ് , കെഎൽ രാഹുൽ (സി/ഡബ്ല്യുകെ), തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡ്യൂസെൻ, ഐഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ (ഡബ്ല്യുകെ), ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്‌വായോ, വിയാൻ മൾഡർ, നാന്ദ്രെ ബർഗർ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി