എന്ത് കൊണ്ട് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങി ? , വിശദീകരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit Sharma
വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് ഓർഡറിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇടം നേടിയില്ല.രോഹിത് ശർമ്മ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ കോഹ്ലി മത്സരത്തിൽ ഒട്ടും ബാറ്റ് ചെയ്തില്ല.
115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.ബാർബഡോസിൽ ടോസ് നേടിയ രോഹിത് ആദ്യം ഫീൽഡ് തിരഞ്ഞെടുത്തപ്പോൾ വെസ്റ്റ് ഇൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായി.കുൽദീപ് യാദവ് മൂന്ന് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തി,രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി.ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.ഗിൽ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശാർദുൽ താക്കൂർ, ഒടുവിൽ കിഷൻ വീണതിന് ശേഷം രോഹിത് ക്രീസിലെത്തി. 23-ാം ഓവറിൽ ഒരു ഫോറടിച്ച് രോഹിത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
മത്സര ശേഷം എന്ത്കൊണ്ടാണ് ഏഴാം നമ്പറിൽ ബാറ്റ് ചെയ്തത് എന്ന ചോദ്യങ്ങൾ രോഹിതിന് നേരെ ഉയർന്നു.2007ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 7-ാം നമ്പറിൽ കാണാൻ സാധിച്ചിരുന്നില്ല.“ഞാൻ ഇന്ത്യയ്ക്കായി എന്റെ അരങ്ങേറ്റം നടത്തിയത് ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് കൊണ്ടാണ്. ഇന്ന് ബാറ്റ് ചെയ്തപ്പോൾ ആ ദിവസങ്ങൾ എന്നെ ഓർമ്മിപ്പിച്ചു,” രോഹിത് മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ പറഞ്ഞു.2007 ജൂൺ 23-ന് അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് രോഹിത് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.
After almost 12 years, Rohit Sharma is batting at No.7 in ODI cricket.
— CricTracker (@Cricketracker) July 27, 2023
📸: Jio Cinema pic.twitter.com/BQa5YAbUuB
ആ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കളിച്ച മൂന്ന് ഏകദിനങ്ങളിൽ ആദ്യ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്തു.ഒമ്പത് പന്തിൽ എട്ട് റൺസാണ് ആ ആദ്യ മത്സരത്തിൽ രോഹിത് നേടിയത്. ആ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് തോറ്റു. ഇപ്പോൾ ടീമിന്റെ മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡായിരുന്നു ആ സമയത്ത് ഇന്ത്യയുടെ ക്യാപ്റ്റൻ, ആ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ 99 റൺസിൽ റണ്ണൗട്ടായിരുന്നു.
Hitman reminiscing his initial days in cricket 💙#RohitSharma #WIvIND #CricketTwitter pic.twitter.com/mAi8bc7Y1N
— Sportskeeda (@Sportskeeda) July 27, 2023
ബാക്കിയുള്ള ബാറ്റർമാർക്ക് പ്രത്യേകിച്ച് ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്തവർക്ക് ബാറ്റിങ്ങിൽ കുറച്ച് സമയം നൽകാനാണ് ടീം ആഗ്രഹിക്കുന്നതെന്ന് രോഹിത് പറഞ്ഞു. അത്കൊണ്ടാണ് കോഹ്ലിയും രോഹിതും അവരുടെ പതിവ് പൊസിഷനുകളിൽ കളിക്കാതിരിക്കാൻ തീരുമാനിച്ചത്.’ ഏകദിനത്തിൽ കളിക്കാർക്ക് പെർഫോം സാധ്യമാകുമ്പോഴെല്ലാം ഞങ്ങൾ അത്തരം കാര്യങ്ങൾ പരീക്ഷിച്ചുകൊണ്ടേയിരിക്കും. സമയം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. വിൻഡീസിനെ 115 റൺസിന് പുറത്താക്കിയപ്പോൾ പരീക്ഷിച്ചുനോക്കാമെന്ന് ഞങ്ങൾ കരുതി.കളിക്കാർക്ക് ഇതുപോലെ ധാരാളം അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല, ”അദ്ദേഹം പറഞ്ഞു.
Ro-hits the winning runs in Barbados 🙌
— JioCinema (@JioCinema) July 27, 2023
Keep watching #WIvIND – LIVE & FREE on #JioCinema in 11 languages ✨
#SabJawaabMilenge #RohitSharma pic.twitter.com/MGM0xu5rSX