രോഹിത് ശർമയുടെ ഉപദേശം ഫലം കണ്ടു . വെടിക്കെട്ട് അര്ധസെഞ്ചുറിയുമായി സഞ്ജു സാംസൺ
സഞ്ജു സാംസണെ ലൈംലൈറ്റിൽ നിന്ന് അകറ്റി നിർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ സഞ്ജു ഇടംപിടിക്കാത്ത നിമിഷം ആരാധകർക്ക് വളരെയേറെ നിരാശ നൽകുന്ന കാര്യമാണ്. സഞ്ജുവിനായി എത്ര കാത്തിരിക്കാനും ആരാധകർ തയ്യാറാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സാംസണെ തിരഞ്ഞെടുത്തില്ല കാരണം ഇന്ത്യ ഇഷാൻ കിഷനുമായി ഒന്നാം ചോയ്സ് വിക്കറ്റ് കീപ്പർ-ബാറ്ററായി തെരഞ്ഞെടുത്തു.അതോടെ സോഷ്യൽ മീഡിയയിൽ സാംസണോടുള്ള സഹതാപവും ഇന്ത്യൻ ടീം മാനേജ്‌മെന്റിനോടുള്ള രോഷവും ആളിക്കത്തി.രണ്ടാം ഏകദിനത്തിലേക്ക് സാംസണെ തിരഞ്ഞെടുത്തത് മാത്രമല്ല, വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലിക്ക് പകരം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം നൽകിയപ്പോൾ വികാരങ്ങൾ പെട്ടെന്ന് മാറി.എന്നാൽ സാംസൺ 9 റൺസിന് പുറത്തായി.
സാംസൺ അന്താരാഷ്ട്ര തലത്തിൽ വിജയിക്കണമെന്ന് ആരാധകരും ഇന്ത്യൻ ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്.ഇന്നത്തെ മത്സരത്തിന് മുന്നെയായി പരിശീലന സെഷനിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സാംസണുമായി ദീർഘ നേരം സംസാരിക്കുന്നത് കണ്ടു.രോഹിതും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും സാംസണെ പരമ്പര നിർണായകമായ മൂന്നാം ഏകദിനത്തിലേക്ക് തെരഞ്ഞെടുക്കുകയും മികച്ച പ്രകടനം നടത്താൻ എല്ലാ വിധ പിന്തുണയും നൽകി. ഇന്ന് അവസാന മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ സഞ്ജു സാംസൺ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയാണ് ക്യാപ്ടന്റെയും പരിശീലകന്റെയും വിശ്വാസം കാത്തു സൂക്ഷിച്ചത്.
Sanju Rohit Bond 💜💙#SanjuSamson 💙 #RohitSharmapic.twitter.com/OjOIStwBN1
— Sanju Samson ERA (@SanjuSamson_Era) August 1, 2023
How's that for a start?!@IamSanjuSamson#INDvWIAdFreeonFanCode #WIvIND pic.twitter.com/6vLmU9KN0m
— FanCode (@FanCode) August 1, 2023
നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയ താരം അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഗില്ലിനൊപ്പം ടീം സ്‌കോര്‍ 200 കടത്തിയ സഞ്ജു പിന്നാലെ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറി കൂടിയാണിത്. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സഞ്ജു പുറത്തായി.
After 2 fours and 4 sixes, the Sanju Samson show comes to an abrupt end!https://t.co/xhRJRqsKXp #WIvIND pic.twitter.com/9TTz1CBNFv
— ESPNcricinfo (@ESPNcricinfo) August 1, 2023
റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച താരം ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്.എന്തായാലും സഞ്ജു ആരാധകരെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
Short. Sweet. Samson.
— FanCode (@FanCode) August 1, 2023
.
.#INDvWIAdFreeonFanCode #WIvIND pic.twitter.com/re7tjiKMPN