‘ഗോളടിച്ചു കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അൽ ഇത്തിഹാദിനെനെതിരെ വമ്പൻ ജയവുമായി അൽ നാസർ |Al Nassr | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ വമ്പന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തി.

അൽ നാസറിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും ഇരട്ട ഗോളുകൾ നേടി.ഈ വിജയത്തോടെ അൽ നാസർ, ലീഗ് ലീഡർമാരായ അൽ ഹിലാളുമായുള്ള പോയിന്റ് വ്യത്യസം ഏഴായി കുറച്ചു. മത്സരത്തിന്റെ 14 ആം മിനുട്ടിൽ അൽ നാസറിന്റെ മുൻ കളിക്കാരനായ അബ്ദുറസാഖ് ഹംദല്ല നേടിയ ഗോളിൽ അൽ ഇത്തിഹാദ് ലീഡ് നേടി. എന്നാൽ 19-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ ഒപ്പമെത്തിച്ചു.

38-ാം മിനിറ്റിൽ അൽ നാസർ ലീഡ് നേടി,അലക്‌സ് ടെല്ലസിന്റെ ക്രോസിൽ നിന്നും ബ്രസീലിയൻ താരം ആൻഡേഴ്‌സൺ ടാലിസ്കയാണ് ഗോൾ നേടിയത്. രണ്ടാം പകുതി ആരംഭിച്ചതിനു തൊട്ടു പിന്നാലെ ഹംദല്ല ഹെഡ്ഡറിലൂടെ നേടിയ ഗോളിൽ അൽ ഇത്തിഹാദ് സമനില പിടിച്ചു.68-ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി ഗോളാക്കി റൊണാൾഡോ അൽ നാസറിന് ലീഡ് നൽകി. 66 ആം മിനുട്ടിൽ ബ്രസീലിയൻ താരം ഫാബിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്തോടെ അൽ ഇത്തിഹാദിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു.

75-ാം മിനിറ്റിലും 82-ാം മിനിറ്റിലും രണ്ടു ഗോളുകൾ നേടി സെനഗൽ ഫോർവേഡ് സഅദിയ മാനേ അൽ നാസറിന്റെ 5 -2 ന്റെ വിജയം പൂർത്തിയാക്കി. 18 കളികളിൽ നിന്നും 43 പോയിന്റുമായി അൽ ഹിലാലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ നാസർ. 28 ഡിസംബർ 30 ന് നടക്കുന്ന സൗദി പ്രോ ലീഗിന്റെ 2023 ലെ അവസാന മത്സരത്തിൽ അൽ നാസർ അൽ തവൂണിനെ പോയിന്റുമായി ആറാം സ്ഥാനത്താണ് അൽ ഇത്തിഹാദ്.ഡിസംബർ 30 ന് നടക്കുന്ന സൗദി പ്രോ ലീഗിന്റെ 2023 ലെ അവസാന മത്സരത്തിൽ അൽ നാസർ അൽ തവൂണിനെ നേരിടും.

Rate this post