എംബാപ്പയെയും കെയ്‌നിനെയും പിന്നിലാക്കി 2023 ലെ ടോപ് സ്‌കോറർ പദവ് സ്വന്തമാക്കി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തിലാണെന്ന് പറയുന്നവരുണ്ട്. എന്നാൽ 2023 ലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി അറേബ്യയിലെ അൽ നാസറിന് വേണ്ടി സ്വതന്ത്രമായി സ്‌കോർ ചെയ്യുകയും റെക്കോർഡുകൾ ഇഷ്ടം പോലെ തകർക്കുകയും ചെയ്യുന്നു.

ഇന്നലെ അൽ ഇത്തിഹാദിനെതിരായ സൗദി പ്രോ ലീഗ് മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർസ്റ്റാർ തന്റെ ടീമിനായി രണ്ട് തവണ വല കണ്ടെത്തുകയും 2023 ൽ മുൻനിര ഗോൾ സ്‌കോററായി മാറുകയും ചെയ്തു.രണ്ടു പെനാൽറ്റി കിക്കുകൾ ഗോളാക്കി മാറ്റിയ റൊണാൾഡോ ഈ വർഷത്തെ തന്റെ 52, 53 ഗോളുകൾ രേഖപ്പെടുത്തി.

52 ഗോളുകൾ വീതം നേടിയ പാരീസ് സെന്റ് ജെർമെയ്‌ന്റെ കൈലിയൻ എംബാപ്പെയെയും ബയേൺ മ്യൂണിച്ച് ഹാരി കെയ്‌നെയും റൊണാൾഡോ മറികടന്നു.കെയ്‌നും എംബാപ്പെയ്‌ക്കും കൂടുതൽ മത്സരങ്ങളൊന്നും കളിക്കാനില്ലാത്തതിനാൽ 2023-ലെ ടോപ്പ് ഗോൾ സ്‌കോററായി അദ്ദേഹം തുടരും.റൊണാൾഡോയുടെ ഈ വർഷത്തെ അവസാന മത്സരം ഡിസംബർ 30-ന് അൽ-താവൂണിനെതിരെയാണ്.

2023ൽ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ ലിസ്റ്റ് ഇതാ:ക്രിസ്റ്റ്യാനോ റൊണാൾഡോ – 53 ഗോളുകൾ*
ഹാരി കെയ്ൻ – 52 ഗോളുകൾ
കൈലിയൻ എംബാപ്പെ – 52 ഗോളുകൾ
എർലിംഗ് ഹാലൻഡ് – 50 ഗോളുകൾ

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. എന്നാൽ പരിക്കേറ്റ ഹാലാൻഡ് ഇനിയുള്ള മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്.സിറ്റി ഡിസംബർ 27 ബുധനാഴ്ച എവർട്ടനെയും ഡിസംബർ 30 ശനിയാഴ്ച ഷെഫീൽഡ് യുണൈറ്റഡിനെയും നേരിടും.

Rate this post