ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ സീസൺ പ്രതീക്ഷിച്ചപോലെ നടന്നില്ല. 38 കാരൻ ധാരാളം ഗോളുകൾ നേടിയെങ്കിലും ൽ-നാസറിനൊപ്പം ഒരു ട്രോഫി പോലും നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ഇതിഹാസത്തിനെ സംബന്ധിച്ച് ഇതൊരു അസാധാരണ കാര്യമായിരുന്നു.

എന്നാൽ ഈ സീസണിൽ വ്യത്യസ്തമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കാണാൻ സാധിക്കുന്നത്.എക്സ്ട്രാ ടൈമിൽ അൽ-ഹിലാലിനെ തോൽപ്പിച്ച് അവർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടി, പ്ലേഓഫ് റൗണ്ടിലെ വിജയത്തോടെ 2023-2024 AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. രണ്ടു വിജയത്തിലും റൊണാൾഡോ നിർണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് കപ്പ് ഫൈനലിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടി.സൗദി പ്രോ ലീഗിലെ അവരുടെ കാമ്പെയ്‌ൻ രണ്ട് തോൽവികളോടെയാണ് ആരംഭിച്ചത്.

എന്നാൽ ശക്തമായി തിരിച്ചുവന്ന അൽ നാസർ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളിലും റൊണാൾഡോ സ്കോർ ചെയ്തു.ഇന്നലെ അൽ-ഹസെമിനെതിരെ അൽ-നാസർ 5-1 ന് വിജയിച്ചപ്പോൾ ഒരു ഗോളും രണ്ടു അസിസ്റ്റുമായി റൊണാൾഡോ മിന്നുന്ന പ്രകടനം പുറത്തെടുത്തു.ഗോളോടെ പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റൻ തങ്ങളുടെ കരിയറിൽ 850 ഔദ്യോഗിക ഗോളുകൾ നേടുന്ന കായിക ചരിത്രത്തിലെ ആദ്യ കളിക്കാരനായി.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്. അതേ മൂന്ന് മത്സരങ്ങളിൽ നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.റൊണാൾഡോ മികച്ച ഫോമിലുള്ളതിനാൽ അൽ-നാസറിന് ട്രോഫികൾ വരുമെന്ന് സ്വപ്നം കാണാം.നിലവിൽ ലീഗിൽ ആറാം സ്ഥാനത്ത് ആണ് അൽ നാസർ.

Rate this post