ഗോളും അസിസ്റ്റുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ വീണ്ടും തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസർ അൽ ഹസ്മിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് നേടിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ ഒരു ഗോളും രണ്ടു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചു.

അവസാന മൂന്ന് മത്സരങ്ങളിൽ നിന്നും റൊണാൾഡോ നേടുന്ന ആറാമത്തെ ഗോളാണ് ഇന്നലെ പിറന്നത്. മത്സരത്തിന്റെ 33 ആം മിനുട്ടിൽ അബ്ദുൽ റഹ്മാൻ ഗരീബ് നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി.റൊണാൾഡോയുടെ പാസ്സിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.45 ആം മിനുട്ടിൽ അൽ-നസ്റിനായി അൽ ഖൈബരി രണ്ടാം ഗോൾ നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ബദമോസിയുടെ ഗോളിൽ അൽ ഹസേം തിരിച്ച് വരവിന്റെ സൂചനകൾ നൽകിയെങ്കിലും അൽ നസ്ർ ഗോളടി തുടരുകയായിരുന്നു.

57 ആം മിനുട്ടിൽ റൊണാൾഡോയുടെ പാസ്സിൽ ഒറ്റാവിയോ മൂന്നാം ഗോൾ നേടി. 68 ആം മിനുറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ പിറന്നത് . ഖരീബിന്റെ പാസ്സിൽ നിന്നും ബോക്സിനകത്ത് നിന്നും ബുള്ളറ്റ് ഷോട്ടിലൂടെയാണ് 38 കാരൻ ഗോൾ നേടിയത് .ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 850-ാം ഗോൾ കരിയർ ഗോളായിരുന്നു ഇത്.
78 ആം മിനുട്ടിൽ മാനെ ഗോൾ നേടിയതോടെ മത്സരം 5-1 നിലയിലായി.

പിന്നീട് അൽ നസ്ർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഒടുവിൽ അവസാന വിസിൽ മുഴങ്ങിയതോടെ അൽ നസ്ർ തങ്ങളുടെ മൂന്നാം വിജയവും ഉറപ്പിച്ചു.കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ അൽ നാസർ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

5/5 - (1 vote)