ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ! വിജയകുതിപ്പ് തുടർന്ന് അൽ നാസ്സർ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസ്സർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ-ഖലീജിനെ പരാജയപ്പെടുത്തി മികച്ച ഫോം തുടരുകയാണ്.ലൂയിസ് കാസ്ട്രോയുടെ ടീം 12 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി അൽ-ഹിലാലിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ഒരു ഗോൾ നേടുകയും മാറ്റര് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന് വിജയമൊരുക്കി കൊടുത്തത്. 2023 ലെ റൊണാൾഡോയുടെ 44 ആം ഗോളായിരുന്നു ഇന്നലെ പിറന്നത്. 26 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബോക്സിനു പുറത്ത് നിന്നും നേടിയ മികച്ചൊരു ഗോളിലൂടെ അൽ നാസറിനെ മുന്നിലെത്തിച്ചു.

ഈ ഗോളോടെ 30 വയസ്സ് തികഞ്ഞതിനു ശേഷം 400 ഗോൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി 37 കാരനായ താരം മാറി.2015 ഫെബ്രുവരിയിൽ റൊണാൾഡോ തന്റെ 30-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 463 ആയിരുന്നു.ക്ലബ്ബിനായി 41-ാം മത്സരത്തിൽ അൽ-നാസറിന് വേണ്ടി റൊണാൾഡോയുടെ 35-ാം ഗോളായിരുന്നു ഇത്.

ഇതോടെ അദ്ദേഹത്തിന്റെ സീനിയർ കരിയറിലെ മൊത്തം ഗോളുകൾ 863 ആയി.ഗരീബിന്റെ പാസിൽ നിന്നായിരുന്നു പോർച്ചുഗീസ് താരത്തിന്റെ സീസണിലെ 12-ാം ലീഗ് ഗോൾ പിറന്നത്. 58 ആം മിനുട്ടിൽ റൊണാൾഡോയുടെ പാസിൽ നിന്നും അയ്‌മെറിക് ലാപോർട്ടെ അൽ നാസറിന്റെ ലീഡ് ഉയർത്തി.

4/5 - (1 vote)