സഞ്ജു സാംസണിനെ കാത്തിരിപ്പ് ഇന്നവസാനിക്കും , ഇന്ത്യ – അഫ്ഗാൻ മൂന്നാം ടി 20 മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ കളിക്കും |Sanju Samson
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. അവസാന മത്സരം പരീക്ഷണങ്ങൾക്കും ഫോമിലല്ലാത്ത താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാവും. ഇന്നത്തെ മത്സരത്തിൽ വലിയ മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങുക. ആദ്യ രണ്ടു മത്സരങ്ങളിലും ബെഞ്ചിൽ ഇരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് കളിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.
2024-ലെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി 20 മത്സരം കൂടിയാണിത്.ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. രണ്ടിലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ശിവം ഡുബെ ലോകകപ്പ് സ്‌ക്വാഡിലേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. മാന്യമായ ഏകദിന ഫോം ഉണ്ടായിരുന്നിട്ടും സഞ്ജു സാംസണ് സ്ഥിരമായ T20I പ്രകടനത്തിലേക്ക് അത് വിവർത്തനം ചെയ്തിട്ടില്ല. ഈ മത്സരം അദ്ദേഹത്തിന് തന്റെ ആക്രമണാത്മക ബാറ്റിംഗ് പ്രദർശിപ്പിക്കാനുള്ള വലിയ അവസരമായിരിക്കും.
ഇന്നത്തെ മത്സരത്തിൽ മികവ് പുലർത്തിയാൽ ടി20 ലോകകppil ഒരു സ്ഥാനത്തിനായി മത്സരിക്കാൻ സഞ്ജുവിന് സാധിക്കും .മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയുടെ അഭിപ്രായത്തിൽ ടി 20 ലോകകപ്പിലെ എക്‌സ് ഫാക്ടർ സഞ്ജുവാണ്.24 ടി20 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 21 ഇന്നിംഗ്‌സുകളിൽ നിന്ന് 19.68 ശരാശരിയിലും 133.57 സ്‌ട്രൈക്ക് റേറ്റിലും 374 റൺസ് നേടിയിട്ടുണ്ട്.സഞ്ജു സാംസണ്‍, പേസ് ബൗളര്‍ ആവേശ് ഖാന്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും. അവസാന ടി20യിൽ ചില മാറ്റങ്ങൾ വരുത്താനും വ്യത്യസ്ത കോമ്പിനേഷൻ പരീക്ഷിക്കാനും ഇന്ത്യൻ ടീം മാനേജ്‌മെന്റ് നോക്കിയേക്കാം.
Team India in Mohali ahead of the 1st T20I 🔥
— Sportskeeda (@Sportskeeda) January 11, 2024
.
.
.
📷: BCCI#SanjuSamson #INDvAFG #Cricket #RohitSharma #Sportskeeda pic.twitter.com/OkNWRX4XE6
ഇന്ത്യൻ ഇലവൻ: രോഹിത് ശർമ്മ (സി), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശിവം ദുബെ, റിങ്കു സിംഗ്, സഞ്ജു സാംസൺ (ഡബ്ല്യുകെ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്