‘ഓർഡിനറി ബൗളിംഗ്, ഓർഡിനറി ക്യാപ്റ്റൻസി’: ഹാർദിക് പാണ്ഡ്യക്കതിരെ കടുത്ത വിമർശനം ഉന്നയിച്ച് സുനിൽ ഗാവസ്‌കർ | IPL2024
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐപിഎൽ 2024 മത്സരത്തിനിടെ എംഎസ് ധോണി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായ മൂന്ന് സിക്‌സറുകൾ പറത്തിയിരുന്നു. ചെന്നൈയുടെ വിജയത്തിൽ ഈ സിക്‌സറുകൾ നിർണായകമായി മാറുകയും ചെയ്തു.
സിഎസ്‌കെ ഇന്നിംഗ്‌സിലെ അവസാന നാല് പന്തിൽ ധോണി 20 റൺസാണ് പാണ്ഡ്യാക്കെതിരെ അടിച്ചെടുത്തത്.ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സുനിൽ ഗാവസ്‌കർ.ഹാർദിക്കിൻ്റെ ‘ഓർഡിനറി ബൗളിംഗിനെതിരെയും ഓർഡിനറി ക്യാപ്റ്റൻസിക്കെതിരെയും ഗാവസ്‌കർ വിമർശനം ഉന്നയിച്ചു.
“ഒരുപക്ഷേ, വളരെക്കാലമായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം തരത്തിലുള്ള ബൗളിംഗ്. തന്റെ ഹീറോക്ക് സഹായകരമാവുന്ന രീതിയിൽ അദ്ദേഹം ബൗൾ ചെയ്തതായി എനിക്ക് തോന്നുന്നു. ധോണിക്ക് സിക്സ് അടിക്കാൻ കഴിയുന്ന തരത്തിലുള്ള ഡെലിവറികൾ ആയിരുന്നു അത്. ഒരു സിക്‌സായിരുന്നെങ്കിൽ അത് കുഴപ്പമില്ലായിരുന്നു പക്ഷെ ഇത് മൂന്നെണ്ണമാണ്.തികച്ചും സാധാരണ ബൗളിംഗ്, സാധാരണ ക്യാപ്റ്റൻസി,” മിഡ്-ഇന്നിംഗ്സ് ബ്രേക്കിലെ തൻ്റെ വിശകലനത്തിനിടെ ഗവാസ്‌കർ പറഞ്ഞു.
Kevin Pietersen and Sunil Gavaskar talking about Hardik Pandya's captaincy. pic.twitter.com/Ja8O8eEiJP
— Mufaddal Vohra (@mufaddal_vohra) April 15, 2024
മത്സരത്തിന് തൊട്ടുമുമ്പ് ഹാർദിക്കും ധോണിയും നടത്തിയ ആശയവിനിമയത്തെയും ഗവാസ്‌കർ പരാമർശിച്ചു. ധോനിയുടെ അടുത്തേക്ക് ഓടിയെത്തിയ ഹാർദിക് മുൻ ഇന്ത്യൻ നായകനെ കെട്ടിപ്പിടിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചെന്നൈയെ 200 ൽ തഴയുള്ള സ്‌കോറിൽ ഒതുക്കാനുള്ള അവസരമാണ് പാണ്ട്യ ഇല്ലാതാക്കിയത്.ശിവം ദുബെയ്‌ക്കൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് നന്നായി ബാറ്റ് ചെയ്‌തിരുന്നുവെങ്കിലും ചെന്നൈയെ 185-190 സ്‌കോറിൽ ഒതുക്കാൻ മുംബൈക്ക് സാധിക്കുമായിരുന്നു.
MS Dhoni playing his 250th IPL Match with a Strike Rate of 500 💥
— Richard Kettleborough (@RichKettle07) April 14, 2024
6️⃣6️⃣6️⃣ Vs Hardik Pandya 👏#MIvsCSK #MSDhoni𓃵 pic.twitter.com/cMVXckl0zC
നിലവിൽ നാല് പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് എംഐ. ആറ് മത്സരങ്ങൾ കളിച്ച അവർ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. ഏപ്രിൽ 18 ന് മൊഹാലിയിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് അവരുടെ അടുത്ത മത്സരം.