‘സഞ്ജു സാംസൺ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ…. ‘ : സുനിൽ ഗവാസ്‌കർ |Sanju Samson
2023 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു.സഞ്ജു സാംസണെ ഒരു ബാക്കപ്പ് ഓപ്ഷനായി ഉൾപ്പെടുത്തിയതാണ് ടീം സെലെക്ഷനിലെ ഏറ്റവും വലിയ സംസാര വിഷയം.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ കളിച്ച പരമ്പരയിൽ അത്ര മികവിലേക്ക് ഉയരാൻ സഞ്ജുവിന് സാധിച്ചില്ല.
കഴിഞ്ഞ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് സാംസണിന് കളിക്കാനായത്.രണ്ടാം ഏകദിനത്തിൽ വെറും ഒമ്പത് റൺസിന് പുറത്തായപ്പോൾ, ഇന്ത്യ 200 റൺസിന് വിജയിച്ച മത്സരത്തിൽ വെറും 41 പന്തിൽ 51 റൺസ് നേടി. സമീപകാല മത്സരങ്ങളിൽ കൂടുതൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയിരുന്നെങ്കിൽ സാംസൺ ടീമിൽ ഇടംനേടിയേക്കാമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ പറഞ്ഞു. യുസ്‌വേന്ദ്ര ചാഹലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് മറ്റൊരു പ്രധാന ചർച്ചാ വിഷയം.
“സഞ്ജു സാംസൺ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ അദ്ദേഹം ടീമിൽ ഉറപ്പിച്ചേനെ. അതുപോലെ ചാഹലും.ഫീൽഡിംഗ്, ബാറ്റിൽ അവർക്ക് എന്തുചെയ്യാൻ കഴിയും എന്നിങ്ങനെയുള്ള വ്യത്യസ്ത വശങ്ങൾ നോക്കുന്നത് സെലക്ടർമാരെ ചിലപ്പോൾ ബുദ്ധിമുട്ടിക്കുന്നു, ”ഗവാസ്‌കർ ഇന്ത്യാ ടുഡേയിൽ പറഞ്ഞു.
“സഞ്ജു സാംസണിന് 29 വയസ്സ് മാത്രമേയുള്ളൂ, അതിനാൽ ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ ടീമിലെത്താൻ അദ്ദേഹത്തിന് ധാരാളം സമയമുണ്ട്” ഗാവസ്‌കർ പറഞ്ഞു.കുൽദീപ് യാദവ് ഓർഡറിൽ മികച്ച ബാറ്ററായതുകൊണ്ടാകാം ചാഹലിന് മുന്നിൽ അവസരം ലഭിച്ചതെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.