2023ലെ ഐസിസി ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട് സൂര്യകുമാർ യാദവ് | Suryakumar Yadav
സൂര്യകുമാർ യാദവിനെ 2023 ലെ ഐസിസി T20I ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയും ഇന്ത്യൻ ബാറ്റർ ഈ അവാർഡ് നേടി.2023ൽ 155.95 എന്ന സ്ട്രൈക്ക് റേറ്റിൽ സൂര്യകുമാർ 17 ഇന്നിംഗ്‌സുകളിൽ നിന്ന് 48.86 ശരാശരിയിൽ 733 റൺസ് നേടി.മധ്യനിര ബാറ്റർ 2023ൽ നാല് അർധസെഞ്ചുറികളും ഇരുസെഞ്ചുറികളും അടിച്ചുകൂട്ടി.
യുഎഇയുടെ മുഹമ്മദ് വസീം (806), ഉഗാണ്ടയുടെ റോജർ മുകാസ (738) എന്നിവർക്ക് മാത്രമാണ് 2023ൽ ടി20യിൽ സൂര്യ കുമാറിനേക്കാൾ കൂടുതൽ റൺസ് നേടാനായത്.ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ടി 20 യിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെയും (42 പന്തിൽ 80), ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും (36 പന്തിൽ 56) അർധസെഞ്ചുറി നേടിയ അദ്ദേഹം, ജോഹന്നാസ്ബർഗിൽ നടന്ന ഇന്ത്യയുടെ ഈ വർഷത്തെ അവസാന ടി20 ഐയിൽ വെറും 56 പന്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടി.
An arsenal of eclectic shots and a striking average 🔥
— ICC (@ICC) January 24, 2024
The India batter lit up 2023 to win the ICC Men’s T20I Cricketer of the Year award ✨https://t.co/XYqFZcqres
സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ വെറും 45 പന്തിൽ നിന്നും സൂര്യകുമാർ സെഞ്ച്വറി നേടിയിരുന്നു.ടി20യിലെ ഇന്ത്യയുടെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയും ഇതായിരുന്നു.2017-ൽ ഇതേ എതിരാളിക്കെതിരെ രോഹിത് ശർമ്മയുടെ 35 പന്ത് സെഞ്ചുറിയാണ് ഒന്നാം സ്ഥാനത്ത്.
Suryakumar Yadav wins his second T20I Cricketer of the Year award 👏
— CricTracker (@Cricketracker) January 24, 2024
2022🏆
2023 🏆#SuryakumarYadav #BCCI #ICCAwards2023 pic.twitter.com/UJ7LBqMvnx
Suryakumar Yadav is currently dominating the T20I format 🤌
— OneCricket (@OneCricketApp) January 24, 2024
Securing his second ICC T20I Cricketer of the Year award 🔥#SuryakumarYadav #ICCAwards #CricketTwitter pic.twitter.com/uZ1bUECP01