ലയണൽ മെസ്സിയുടെ ചിറകിലേറി ഇന്റർ മയാമി കുതിക്കുമ്പോൾ |Lionel Messi |Inter Miami

കരുത്തരായ ലോസ് ഏഞ്ചൽസ് എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമി. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് മയാമിക്ക് എവേ വിജയം നേടിക്കൊടുത്തത്.മിയാമിക്ക് വേണ്ടി ലയണൽ മെസി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ അർജന്റീന താരമായ ഫാക്കുണ്ടോ ഫാരിയാസും ജോർഡി ആൽബ, ലിയനാർഡോ കാമ്പാന എന്നിവരുമാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്.

റയാൻ ഹോളിങ്‌ഷെഡ് ലോസ് ഏഞ്ചൽസിന്റെ ആശ്വാസഗോൾ കുറിച്ചു.മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് ആദ്യത്തെ ഗോൾ വരുന്നത്. പ്രതിരോധതാരമായ തോമസ് ആവിലാസിന്റെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത അർജന്റീന താരമായ ഫാക്കുണ്ടോ ഫാരിയാസ് അതൊരു സ്ലൈഡിങ് ഷോട്ടിലൂടെ വലയിലെത്തിച്ചു.രണ്ടാം പകുതിയിൽ മെസിയുടെ പാസിൽ നിന്നും ജോർദി ആൽബ ലക്‌ഷ്യം കണ്ടു.

ബാഴ്‌സലോണയ്ക്കും ഇന്റർ മിയാമിക്കുമായി 353 മത്സരങ്ങളിൽ ഇരുവരും ചേർന്ന് നേടിയ 36-ാം ഗോളായിരുന്നു ഇത്. ആൽബ 25 തവണ മെസ്സിക്ക് അസിസ്റ്റ് ചെയ്തിട്ടുണ്ട് , 11 തവണ മെസ്സിയെ ആൽബ ഗോളടിക്കാൻ സഹായിച്ചിട്ടുണ്ട്.എൺപത്തിമൂന്നാം മിനുട്ടിൽ ലയണൽ മെസിക്ക് ഗോൾ നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് കാമ്പാനക്ക് പാസ് നൽകി താരം നേടിയ ഗോളിൽ ഇന്റർ മിയാമി ലീഡുയർത്തി.

രണ്ട് അസിസ്റ്റുകൾ നേടിയ ലിയോ മെസ്സി തന്റെ കരിയറിൽ അസിസ്റ്റ് നേട്ടം 361 അസിസ്റ്റുകളായി പുതുക്കി. ഇന്റർമിയാമി ജഴ്സിയിൽ ലിയോ മെസ്സി നേടിയത് 5 അസിസ്റ്റുകളാണ്.ലിയോ മെസ്സി ഫ്രഞ്ച് ക്ലബായ പി എസ് ജി ക്ക് വേണ്ടി 34 അസിസ്റ്റുകളാണ് സ്വന്തമാക്കിയത്.അർജന്റീന ജേഴ്സിയിൽ 53 അസിസ്റ്റുകൾ നേടിയ ലിയോ മെസ്സി തന്റെ ഇഷ്ടടീമായ എഫ്സി ബാഴ്സലോണക്ക് വേണ്ടി 269 അസിസ്റ്റുകൾ ആണ് നേടിയത്. മുന്നൂറിലധികം അസിസ്റ്റുകൾ നേടുന്ന മറ്റൊരു താരം ഫുട്ബോൾ ചരിത്രത്തിലില്ല.

മത്സരത്തിൽ ഗോൾ ലക്ഷ്യമാക്കി രണ്ടു ഷോട്ടുകൾ എടുത്ത മെസ്സി രണ്ട് വിജയകരമായ ഡ്രിബിളുകൾ, മൂന്ന് ഫൗളുകൾ വിജയിച്ചതും 85% പാസിംഗ് കൃത്യതയുമായാണ് മത്സരം അവസാനിപ്പിച്ചത്.ഗോൾ നേടാൻ വലിയൊരു അവസരം പാഴാക്കിയെങ്കിലും രണ്ട് അസിസ്റ്റുകൾ റെക്കോർഡ് ചെയ്ത് അദ്ദേഹം അത് നികത്തി.സീസണിന്റെ തുടക്കം മുതൽ MLS-ന്റെ ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിങ്ങിൽ ഏറ്റവും താഴെയായിരുന്ന ഇന്റർ മയാമി 25 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി 15 ടീമുകളിൽ 14-ാം സ്ഥാനത്താണ്.

Rate this post