ഫോമിലല്ലാത്ത യശസ്വി ജയ്‌സ്വാളിനെ സഞ്ജു സാംസൺ ഒഴിവാക്കുമോ ? | IPL2024
ഐപിഎൽ 2024ലെ 38-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ജയ്പൂരിൽ ഏറ്റുമുട്ടും. സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ഇതുവരെ ഒരു കളിയിൽ മാത്രമാണ് പരാജയപ്പെട്ടത്, ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് മുംബൈ ഇന്ത്യൻസ് വിജയിച്ചത്.
മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം നിർണായകമാണ് കാരണം പ്ലെ ഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യത വർധിപ്പിക്കാൻ ഇന്ന് വിജയിച്ച മതിയാവു. രാജസ്ഥാൻ റോയൽസ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ഓപ്പണർ യശസ്വി ജയ്‌സ്വാളിൻ്റെ ഫോം അവര്ക് ആശങ്ക നൽകുന്നുണ്ട്.ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 17.29 ശരാശരിയിൽ 121 റൺസ് മാത്രമാണ് ജയ്‌സ്വാൾ നേടിയത്, സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ പിബികെഎസിനെതിരെ നേടിയ 39 ആണ്.
ഫോമിൽ അല്ലെങ്കിലും ഇന്നത്തെ മത്സരത്തിലും ജയ്‌സ്വാളിനെ സഞ്ജു സാംസൺ പരീക്ഷിക്കും.ബട്ട്‌ലർ, സാംസൺ, റിയാൻ പരാഗ് എന്നിവരെല്ലാം സ്ഥിരമായി റൺസ് കണ്ടെത്തുന്നത് ജയ്‌സ്വാളിനെ വീണ്ടും പരീക്ഷിക്കാനുള്ള അവസരം രാജസ്ഥാന് നൽകും. ഫോമിൽ എത്താത്ത മറ്റൊരു താരമാണ് ധ്രുവ് ജുറൽ,കരീബിയൻ ജോഡികളായ ഹെറ്റ്‌മെയർ-പവൽ സഖ്യം കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. റോയൽസിന്റെ പേസ്, സ്പിൻ ഡിപ്പാർട്മെന്റ് ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മുംബൈക്കെതിരെ രാജസ്ഥാൻ റോയൽസ് പ്രോബബിൾ ഇലവൻ :യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (c & wk), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, ആവേശ് ഖാൻ
ഇംപാക്ട് പ്ലെയേഴ്സ്: കുൽദീപ് സെൻ, ടോം കോഹ്ലർ-കാഡ്മോർ, ശുഭം ദുബെ, നാന്ദ്രെ ബർഗർ, നവ്ദീപ് സൈനി