അഞ്ചു വർഷത്തെ സെഞ്ച്വറി വരൾച്ച വെസ്റ്റ് ഇൻഡീസിൽ അവസാനിപ്പിക്കാൻ വിരാട് കോലിക്ക് സാധിക്കുമോ|Virat Kohli
ഈ വർഷമാദ്യം അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 186 റൺസിന്റെ മിന്നുന്ന പ്രകടനത്തോടെ വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചു. 2019 നവംബറിൽ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെയുള്ള ഡേ-നൈറ്റ് ടെസ്റ്റിന് ശേഷം ആദ്യമായാണ് കോഹ്‌ലി ഫോർമാറ്റിൽ മൂന്നക്കത്തിലെത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയെങ്കിലും വിദേശ മണ്ണിൽ ടെസ്റ്റിൽ സെഞ്ചുറിക്കായുള്ള കാത്തിരിപ്പിലാണ് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരെ പെർത്തിൽ (ഡിസംബർ 2018) 123 റൺസെടുത്തപ്പോഴാണ് കോഹ്‌ലി അവസാനമായി എവേ ടെസ്റ്റിൽ സെഞ്ച്വറി നേടിയത്. അതിനു ശേഷം 19 ടെസ്റ്റുകൾ കളിച്ചെങ്കിലും മൂന്നക്കത്തിൽ എത്താൻ കോലിക്ക് സാധിച്ചില്ല.
ഡൊമിനിക്കയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ കോലി 76 റൺസ് നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിൽ 9 ഇന്നിംഗ്‌സുകളിൽ നിന്ന് 35.61 ശരാശരിയിൽ 463 റൺസാണ് പരമ്പരക്ക് മുന്നേ കോഹ്‌ലി നേടിയത്.2019-ലാണ് ഇന്ത്യ അവസാനമായി രണ്ട് ടെസ്റ്റുകൾക്കായി വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയത്, നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 34.00 ശരാശരിയിൽ 136 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്.രണ്ട് അർദ്ധ സെഞ്ച്വറികളും കോലി നേടിയിരുന്നു.
A classy half-century to start the series in style 😎
— JioCinema (@JioCinema) July 16, 2023
Will the 👑 notch century no.29 in the 2nd Test?#WIvIND #JioCinema #SabJawaabMilenge #ViratKohli pic.twitter.com/zSqtlTgqWP
2016 ലെ നാല് മത്സരങ്ങളുടെ പരമ്പരയിൽ കോഹ്ലി നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 62.75 ന് 251 റൺസ് നേടി ടോപ് സ്‌കോററായിരുന്നു.കൂടാതെ വിന്ഡീസിലെ തന്റെ ഏക ടെസ്റ്റ് സെഞ്ചുറിയും അടിച്ചു.