ഇന്റർ മിയാമിക്ക് പതുജീവൻ നൽകിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവ് |Lionel Messi
ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി കുതിച്ചുയരുകയാണ്. രണ്ടു മത്സരങ്ങൾ കൊണ്ട് തന്നെ ലയണൽ മെസ്സി യുഎസ്എയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. മെസ്സിയുടെ കളി കാണാനായി സെലിബ്രിറ്റികളടക്കം നിരവധി പ്രശസ്തരാണ് എത്തുന്നത്.
ലിയോ മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോൾ തുഅടർച്ചയാ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടിരിക്കുകയാണ.മെസ്സിയുടെ വരവ് ഇന്റർ മിയാമി എന്ന ക്ലബ്ബിനകത്ത് ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്ട് ഊഹിക്കാവുന്നതിനുമപ്പുറമാണ്. ക്രൂസ് അസൂളിനെതിരായ അരങ്ങേറ്റ മത്സരത്തിന്റെ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വിജയം നേടിയിരുന്നു.മെസ്സിയുടെ അരങ്ങേറ്റം കണ്ട് ഇന്റർമിയാമിയുടെ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.
ഇന്ന് ലീഗ് കപ്പിൽ അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ 4-0 ത്തിന്റെ വിജയം ഇന്റർ മിയാമി നേടിയപ്പോൾ ആരാധകരെ ഒരിക്കൽക്കൂടി കയ്യിലെടുക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസ്സി വരവ് മിയാമി കളിക്കാർക്ക് പുത്തൻ ഉണർവാണ് നൽകിയത്.36 കാരനായ മെസ്സി തന്നെക്കാൾ പ്രായം കുറഞ്ഞ താരങ്ങളേക്കാൽ വേഗത്തിലാണ് മൈതാനത്തിൽ മുന്നേറിയത്.
Lionel Messi masterclass vs Atlanta United.pic.twitter.com/eRRGXDvpx7
— 𝟏𝟖☝🏻. (@guywholovebarca) July 26, 2023
“ലിയോ പന്ത് കൈവശം വയ്ക്കുമ്പോഴെല്ലാം പുറകിൽ കുറച്ച് കളിക്കാർ ഓടുന്നു, അത് മറ്റെല്ലാവർക്കും ധാരാളം ഇടം സൃഷ്ടിക്കുന്നു. അവന് പന്തിൽ എല്ലാം ചെയ്യാൻ കഴിയും. കൂടുതൽ സ്പേസ് ക്രിയേറ്റ് ചെയ്യാൻ സാധിക്കും കൂടാതെ എല്ലാ സാമ്യവും 100 ശതമാനം ശരിയായ തീരുമാനം എടുക്കുന്നു. മെസിയോടൊപ്പം കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്” മെസ്സിയുടെ സഹ തരാം ടെയ്ലർ മത്സര ശേഷം പറഞ്ഞു.
🚨GOAL | Inter Miami 4-0 Atlanta United | Robert Taylor (2)
— VAR Tático (@vartatico) July 26, 2023
Assists by Lionel Messipic.twitter.com/fg56Te9ZF7
മെസ്സി അരങ്ങേറുന്നതിനു മുന്നേ അവസാനമായി കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഈ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല.പക്ഷേ മെസ്സി വന്നതിനുശേഷം കളിച്ച രണ്ടു മത്സരങ്ങളിലും ഇന്റർമിയാമി വിജയിച്ചു.കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോൾ കോൺട്രിബ്യൂഷൻസ് നേടിയ മെസ്സി രണ്ടു മാൻ ഓഫ് ദി മാച്ച് അവാർഡും നേടി.
Lionel Messi's 2nd goal vs Atlanta United becomes the most watched live event in the History of USA (3.4 billion).pic.twitter.com/y5rwYEEL8M
— Guinness World Records (@_Wessinho) July 26, 2023
2021ൽ കോപ്പ അമേരിക്ക കിരീടത്തിലേക്കും 2022ൽ ഫിഫ ലോകകപ്പ് കിരീടത്തിലേക്കും അർജന്റീനയെ നയിച്ച താരം ബാഴ്സലോണ, പിഎസ്ജി തുടങ്ങിയ ടീമുകൾക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് തന്റെ കരിയറിന്റെ അവസാന ഘട്ടം ഇന്ററിൽ എത്തിയത്. ഇന്റർ മിയാമിൽ മെസ്സിക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.അത് അദ്ദേഹം തുടരും എന്ന വിശ്വാസത്തിലാണ് ആരാധകർ.
That Busquets > Messi link up play 😍
— 101 Great Goals (@101greatgoals) July 25, 2023
Lionel Messi makes it two goals in two gamespic.twitter.com/MYRNwukH0N