ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം, ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന അടുത്തിടെ പരാഗ്വെയ്ക്കെതിരെയും പെറുവിനെതിരെയും നേടിയ വിജയത്തിന് ശേഷം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഫ്രാൻസും ബ്രസീലും ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.9.88 പോയിന്റുകൾ ചേർത്തുകൊണ്ട് 1861.29 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാത്ത ആൽബിസെലെസ്റ്റെ നാല് കളികളിൽ നിന്ന് നാല് വിജയങ്ങളുമായി മുന്നിലാണ്. ലയണൽ സ്കലോനിയുടെ ടീം ഇതുവരെ അവരുടെ ഗ്രൂപ്പിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല, ഇതുവരെ ഏഴ് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം അര്ജന്റീന രണ്ടു യോഗ്യത മത്സരങ്ങളാണ് കളിച്ചത്. രണ്ടു മത്സരങ്ങളിലും അര്ജന്റീന മികച്ച വിജയം സ്വന്തമാക്കിയിരുന്നു.ക്യാപ്റ്റൻ ലയണൽ മെസ്സി പെറുവിനെതിരെയുള്ള മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും ചെയ്തു. നെതർലൻഡ്സിനും അയർലൻഡിനുമെതിരെ നേടിയ വിജയങ്ങളോടെ 2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് അനായാസം യോഗ്യത നേടിയ ഫ്രാൻസ് 12.35 പോയിന്റ് വർധിപ്പിച്ച് 1853.11 പോയിന്റിലെത്തി ബ്രസീലിന് മേലുള്ള വിടവ് വർധിപ്പിച്ചു.
— FIFA World Cup (@FIFAWorldCup) October 26, 2023
Your latest #FIFARanking!#FIFAWorldCup pic.twitter.com/Y4BjKauiPC
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്കെതിരെ തോൽവി ഏറ്റുവാങ്ങിയ ബ്രസീൽ 1812.2 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ രണ്ട് സ്ഥാനങ്ങൾ കയറി ആറാം സ്ഥാനത്തെത്തി.റോബർട്ടോ മാർട്ടിനെസിന്റെ ടീം ലക്സംബർഗിനെയും ബോസ്നിയ & ഹെർസഗോവിനയെയും യഥാക്രമം 9-0, 5-0 എന്നിവയ്ക്ക് പരാജയപ്പെടുത്തി, അടുത്ത വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഒരു സ്ഥാനം ഉറപ്പിച്ചു.ജർമ്മനിയിൽ യൂറോ 2024 ന് യോഗ്യത നേടിയ ശേഷം സ്പെയിൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്താണ്.നവംബറിലാണ് അടുത്ത അന്താരാഷ്ട്ര മത്സരങ്ങൾ.