സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി പ്രഖ്യാപിച്ചു.ഇക്വഡോറിനും ബൊളീവിയയ്‌ക്കുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്‌കലോനി പ്രഖ്യാപിച്ചത്. 32 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.പൗലോ ഡിബാല, മാർക്കോസ് അക്യൂന, ജെറോനിമോ റുല്ലി എന്നിവർ പരിക്കുമൂലം ടീമിൽ ഉൾപെട്ടില്ല.
പരിക്കില്ലെങ്കിലും ജിയോ ലോ സെൽസോയും ടീമിൽ ഇടം പിടിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്ക്കും ഇന്തോനേഷ്യയ്ക്കുമെതിരായ അവസാന മത്സരങ്ങൾ നഷ്ടമായ ഫ്രാങ്കോ അർമാനി ടീമിൽ തിരിച്ചെത്തി.നാല് U23 കളിക്കാരെ ലയണൽ സ്കലോനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫിയോറന്റീനയിലേക്ക് പുതുതായി സൈൻ ചെയ്ത ലൂക്കാസ് ബെൽട്രാൻ, അത്‌ലറ്റിക്കോ പരാനെൻസിന്റെ ലെഫ്റ്റ് ബാക്ക് ലൂക്കാസ് എസ്ക്വിവൽ, അത്‌ലറ്റിക്കോ പരാനെയ്‌ൻസിന്റെ മിഡ്‌ഫീൽഡർ ബ്രൂണോ സപെല്ലി എന്നിവർ ആദ്യമായി ടീമിലെത്തി.ലയണൽ മെസ്സി, തിയാഗോ അൽമാഡ എന്നിവരോടൊപ്പം മൂന്ന് MLS കളിക്കാർ ടീമിലെത്തി.എഫ്‌സി ഡാളസിന്റെ അലൻ വെലാസ്കോയാണ് മൂന്നാമത്തെ താരം.
ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ജുവാൻ മുസ്സോ (ഉഡിനീസ്)വാൾട്ടർ ബെനിറ്റസ് (PSV)ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)
ഡിഫൻഡർമാർ:നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്)ജർമൻ പെസെല്ല (റിയൽ ബെറ്റിസ്) ഗോൺസാലോ മോണ്ടിയേൽ (നോട്ടിം ഗ്ഹാം ഫോറസ്റ്റ്)ജുവാൻ ഫോയ്ത്ത് (വില്ലറയൽ)മാർക്കോസ് സെനെസി (ബോൺമൗത്ത്)ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)ലൂക്കാസ് എസ്ക്വിവൽ (അത്‌ലറ്റിക്കോ പരാനൻസ്, U23 ടീം)
മിഡ്ഫീൽഡർമാർ:ലിയാൻഡ്രോ പരേഡസ് (എഎസ് റോമ)റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈടൺ)എൻസോ ഫെർണാണ്ടസ് (ചെൽസി)അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ)എക്‌ക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ)
ബ്രൂണോ സപെല്ലി (അത്‌ലറ്റിക്കോ പരാനൻസ്, U23 ടീം)തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്)
ഫോർവേഡുകൾ:നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന)ലൗടാരോ മാർട്ടിനെസ് (ഇന്റർ)ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്)ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി)അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക)ലയണൽ മെസ്സി (ഇന്റർ മിയാമി)അലൻ വെലാസ്കോ (എഫ്‌സി ഡാളസ്, U23 ടീം)ലൂക്കാസ് ബെൽട്രാൻ (ഫിയോറന്റീന, U23 ടീം)