മുഹമ്മദ് ഷമി കളിക്കില്ല ? : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഷമിക്ക് പകരം ഈ താരം ഇന്ത്യൻ പ്ലയിങ് ഇലവനിലെത്തും|Mohammed Shami

കണങ്കാലിന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ അടുത്ത രണ്ട് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാവും.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഒക്ടോബർ 29 ന് ലഖ്‌നൗവിലും നവംബർ 2 ന് മുംബൈയിൽ ശ്രീലങ്കയെമാണ് ഇന്ത്യ നേരിടുക.പാണ്ഡ്യയ്ക്ക് രണ്ട് ഗെയിമുകളും നഷ്ടമാകുമെന്ന് ഉറപ്പാണ്. നവംബർ 5-ന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെ മത്സരവും അദ്ദേഹത്തിന് നഷ്ടമായേക്കാം.

പാണ്ട്യയുടെ കണങ്കാലിന് ഉളുക്ക് അല്ലെങ്കിൽ ലിഗമെന്റിന് പരിക്കേറ്റതായി സംശയിക്കുന്നു , എന്നാൽ പരിക്കിന്റെ വ്യാപ്തി സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.ഒക്‌ടോബർ 19 ന് പുണെയിൽ ബംഗ്ലാദേശിനെതിരെ ബൗൾ ചെയ്യുന്നതിനിടെ ഫോളോ ത്രൂവിൽ വഴുതിവീണ പാണ്ഡ്യക്ക് ഒക്‌ടോബർ 22 ന് ധർമശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരം പരിക്ക് കാരണം നഷ്‌ടമായി.“ഹാർദിക് ഇപ്പോഴും ചികിത്സയിലാണ്. ഇടത് കണങ്കാലിലെ വീക്കം ഗണ്യമായി കുറഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞേ ബൗൾ ചെയ്യാൻ തുടങ്ങുകയുള്ളൂ. ഇപ്പോൾ, അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ സമയം നൽകുക എന്നതാണ് പ്രധാനം” എൻസിഎ റിപ്പോർട്ട് ചെയ്തു.

“പാണ്ഡ്യയ്ക്ക് നല്ല ഉളുക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ ഒടിവുണ്ടായില്ല. ബിസിസിഐ മെഡിക്കൽ സംഘം പരമാവധി മുൻകരുതൽ എടുക്കുന്നുണ്ട്.അടുത്ത രണ്ട് മൂന്ന് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകാനാണ് സാധ്യത. നോക്കൗട്ട് ഘട്ടത്തിലേക്ക് അദ്ദേഹം പൂർണ യോഗ്യനാകണമെന്നാണ് ടീം ആഗ്രഹിക്കുന്നത്,” ബിസിസിഐ അറിയിച്ചു.ഇതുവരെയുള്ള അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിഫൈനലിലെത്താൻ തയ്യാറെടുക്കുന്നതിനാൽ, അടുത്ത രണ്ട് മത്സരങ്ങളിൽ പാണ്ഡ്യയ്ക്ക് വിശ്രമിക്കാം, ഇത് നോക്കൗട്ടിന് മുമ്പ് പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തെ അനുവദിക്കും.

വ്യാഴാഴ്ച പാണ്ഡ്യ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകാൻ സാധ്യതയുണ്ട്, ഇടതുകണങ്കാലിൽ പ്രകടമായ അസ്വസ്ഥതയോ സമ്മർദ്ദമോ ഇല്ലാതെ എത്ര സുഗമമായി ഫുൾ ടിൽറ്റ് ബൗൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതിനെ ആശ്രയിച്ച് ബിസിസിഐയുടെ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ തിരിച്ചുവരവ് തീയതി നിർണ്ണയിക്കും.പാണ്ഡ്യയുടെ അഭാവം ന്യൂസിലൻഡിനെതിരായ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിനും മുഹമ്മദ് ഷമിക്കും ഇടം നൽകിയിരുന്നു.

ടൂർണമെന്റിലെ തന്റെ ആദ്യ ഗെയിമിൽ ഷമി തിളങ്ങിയെങ്കിലും, ലഖ്‌നൗ പിച്ച് സ്ലോ ബൗളർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്കൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെ രവിചന്ദ്രൻ അശ്വിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കഴിഞ്ഞ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയ ഷമി പുറത്തിരിക്കേണ്ടി വരും.അശ്വിൻ 8-ാം നമ്പറിൽ വരുന്നതോടെ ബാറ്റിംഗും ശക്തിപ്പെടുത്തും. സിറാജിനും വിശ്രമം നൽകാനും സാധ്യത കാണുന്നുണ്ട്.

3.9/5 - (10 votes)