ഇന്റർ മിലാനെ സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നാസർ

ജപ്പാനിൽ നടന്ന പ്രീ-സീസൺ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാനെ സമനിലയിൽ തളച്ച് അൽ നാസർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഹാഫിൽ മാത്രമാണ് കളിച്ചത്.

ആദ്യ പകുതിയുടെ മധ്യത്തിൽ അബ്ദുൾറഹ്മാൻ ഗരീബ് അൽ നാസറിനായി സ്‌കോറിംഗ് തുറന്നു. എന്നാൽ ഹാഫ് ടൈമിന് ഒരു മിനിറ്റ് മുമ്പ് ഡേവിഡ് ഫ്രാട്ടെസി ഇന്ററിന് സമനില നേടികൊടുത്തു . മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നാസറിലേക്ക് ബ്രസീലിയൻ ഡിഫൻഡർ അലക്സ് ടെല്ലസ് ഒസാക്കയിൽ തന്റെ ആദ്യ തുടക്കം കുറിച്ചു.20-ാം മിനിറ്റിൽ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് ഒരു മികച്ച ഗോൾ അവസരം സൃഷ്ടിച്ചെങ്കിലും ഹതാരം ടാലിസ്കയുടെ ഹെഡ്ഡർ ഇന്റർ ഗോൾകീപ്പർ ഫിലിപ്പ് സ്റ്റാൻകോവിച്ച് രക്ഷപ്പെടുത്തി.

23-ാം മിനിറ്റിൽ ഗരീബ് ആദ്യ ഗോൾ നേടിയതിന് രണ്ട് മിനിറ്റിന് ശേഷം റൊണാൾഡോക്ക് ഒരു അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ലൗട്ടാരോ മാർട്ടിനെസും ജോക്വിൻ കൊറിയയും സമനില നേടാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.44-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ഫ്രാറ്റെസി ഇന്ററിന്റെ സമനില ഗോൾ നേടി.

അൽ നാസർ മാനേജർ ലൂയിസ് കാസ്‌ട്രോയും ഇന്റർ കൌണ്ടർപാർട്ട് സിമോൺ ഇൻസാഗിയും ആദ്യ പകുതിക്ക് ശേഷം നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.രണ്ടാം പകുതിയിൽ മാർട്ടിനെസ് ഗോൾ അവസരങ്ങൾ നഷ്‌ടപ്പെടുത്തി.ചൊവ്വാഴ്ച പാരീസ് സെന്റ് ജെർമെയ്‌നെതിരെ 0-0 സ്കോറിന് ശേഷം അൽ നാസർ ഈ ആഴ്‌ചയിലെ രണ്ടാം സമനില നേടി.

Rate this post