റൊണാൾഡോയും മെസ്സിയുമില്ലാത്ത കരീം ബെൻസീമയുടെ ഡ്രീം ഇലവൻ | Cristiano Ronaldo & Lionel Messi

അൽ ഇത്തിഹാദ് സൂപ്പർ താരം കരിം ബെൻസെമ തന്റെ മികച്ച കരിയറിൽ മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ നിരവധി വർഷം ഒരുമിച്ച് കളിക്കുകയും ചാമ്പ്യൻസ് ലീഗടക്കം കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ക്ലബ്ബിന്റെ സോഷ്യൽ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കരിം ബെൻസെമ തന്റെ സ്വപ്ന ഇലവനെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ടീമിൽ 13 ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ഉൾപ്പെടുത്തിയില്ല. ലാലിഗയിൽ മെസ്സി തന്റെ മുഖ്യ എതിരാളിയായിരുന്നതിനാൽ മെസ്സിയെ ഒഴിവാക്കിയതിൽ അർത്ഥമുണ്ട്. എന്നിരുന്നാലും, ക്രിസ്റ്റ്യാനോയുടെ അഭാവം ആരാധകരെ നിരാശയിലാക്കി.ഡിസംബർ 26 ന് അൽ നാസർ അൽ ഇത്തിഹാദിനെ നേരിടുന്നതിനാൽ ഇരുവരും നേർക്കുർ ഏറ്റുമുട്ടും.

ബെൻസിമാസിന്റെ ഡ്രീം ഇലവൻ റയൽ മാഡ്രിഡ് താരങ്ങളാണ് കൂടുതൽ ഇടം പിടിച്ചത്.ഗോൾകീപ്പിംഗ് സ്ഥാനം ബയേൺ മ്യൂണിക്കിന്റെ മാനുവൽ ന്യൂയറിനായിരുന്നു.സെർജിയോ റാമോസും പെപെയുമാണ് സെന്റർ ബാക്ക് ജോഡി.ഫുൾ ബാക്കുകൾക്കായി, ബെൻസെമ മാർസെലോയെയും ഡാനി ആൽവസിനെയും തിരഞ്ഞെടുത്തു.ക്ലോഡ് മക്കെലെയും പോൾ പോഗ്ബയും ആയിരുന്നു സെൻട്രൽ മിഡ്ഫീൽഡ് ജോടി.ഇതിഹാസ ജോഡികളായ ക്രൂസിന്റെയും മോഡ്രിച്ചിന്റെയും ബെൻസിമ ഒഴിവാക്കി.

അറ്റാക്കിംഗ് മിഡ്ഫീൽഡ്/നമ്പർ 10 സ്ഥാനങ്ങളിൽ 2 ബാലൺ ഡി ഓർ ജേതാക്കളായ റൊണാൾഡീഞ്ഞോയും സിനദീൻ സിദാനും ഉൾപ്പെടുന്നു.ആക്രമണത്തിൽ കരീം തന്നെയും തന്റെ ആരാധനാപാത്രങ്ങളിലൊന്നായ റൊണാൾഡോ നസാരിയോയെയും തിരഞ്ഞെടുത്തു. നസാരിയോ ഒരിക്കലും കരീമിനൊപ്പം കളിച്ചിട്ടില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുമ്പായി അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് തീർച്ചയായും അമ്പരപ്പിക്കുന്നതാണ്.

ബെൻസിമയുടെ സ്വപ്ന ഇലവൻ : മാനുവൽ ന്യൂയർ; ഡാനി ആൽവസ്, പെപ്പെ, സെർജിയോ റാമോസ്, മാർസെലോ; ക്ലോഡ് മക്കെലെ, പോൾ പോഗ്ബ, സിനദീൻ സിദാൻ; റൊണാൾഡീഞ്ഞോ, റൊണാൾഡോ (R9), കരിം ബെൻസെമ.

Rate this post