ഇതാണ് മെസ്സിയെ റൊണാൾഡോയിൽ നിന്നും വ്യത്യസ്തനാക്കുന്നത് , , സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഹൃദയസ്പർശിയായ പ്രവർത്തിയുമായി ലയണൽ മെസ്സി |Lionel Messi

യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ വിജയത്തിന് ശേഷം അര്ജന്റീന സൂപ്പർ താര ലയണൽ മെസ്സി ഒരു ആരാധകനോട് ചെയ്ത പ്രവർത്തി രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ ബദ്ധവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

ഷഹാബ് അൽ-അഹ്‌ലിക്കെതിരായ എഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളിയിട്ടിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ച് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയിൽ ഒരു ആരാധകൻ സെൽഫിക്കായി റൊണാൾഡോയെ സമീപിച്ചെങ്കിലും പോർച്ചുഗീസ് സൂപ്പർ താരം സമ്മതിക്കാതെ അദ്ദേഹത്തെ തള്ളിമാറ്റി. മത്സരം അൽ നാസർ 4-2 ന് ജയിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

48 മണിക്കൂറിന് ശേഷം മെസ്സിയുടെ ടീമായ ഇന്റർ മിയാമി സിൻസിനാറ്റിയെ പെനാൽറ്റിയിൽ തോൽപ്പിച്ച് യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ പ്രവേശിച്ചതിന് ശേഷം വ്യത്യസ്തമായ പെരുമാറ്റം പ്രകടിപ്പിച്ചു.എക്‌സ്‌ട്രാ ടൈമിനുശേഷം 3-3ന് സമനില വഴങ്ങിയതിനെ തുടർന്ന് പെനാൽറ്റിയിൽ മിയാമി 5-4ന് ജയിച്ചു.സിൻസിനാറ്റിയുടെ അര്ജന്റീന താരം ലൂസിയാണോ അക്കോസ്റ്റയും മക്കളും മത്സരം ശേഷം മെസ്സിയുടെ അടുത്തേക്ക് വന്നപ്പോൾ സ്നേഹത്തോടെ അവരോട് പെരുമാറുകയും തന്റെ നാട്ടുകാരനുമായി ജേഴ്‌സി കൈമാറുകയും ചെയ്തു.

കളി കഴിഞ്ഞ് ആരാധകൻ സമീപിച്ചിരുന്നുവെങ്കിൽ, റൊണാൾഡോയ്ക്ക് വ്യത്യസ്തമായ പ്രതികരണം ഉണ്ടാകുമായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.കാരണം രാത്രിയിൽ അദ്ദേഹത്തിന്റെ ടീം വിജയിച്ചിരുന്നു .

Rate this post