‘ലയണൽ മെസ്സിയുള്ളപ്പോൾ ഒന്നും അസാധ്യമല്ല’ : സ്റ്റോപ്പേജ് ടൈമിൽ മെസി നൽകിയ സെൻസേഷണൽ അസിസ്റ്റ് |Lionel Messi |Inter Miami
യു എസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനലിൽ എഫ്‌സി സിൻസിനാറ്റിക്കെതിരെ ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഒരു അത്ഭുതകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.97-ാം മിനിറ്റിലെ സമനില ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി മത്സരം എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോയത്.
അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടക്കുകയും മയാമി ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു.എംഎൽസിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെയും വിജയം നേടി മുന്നോട്ടുപ്പായുന്ന ഇന്റർമിയാമി ഇന്ന് നടന്ന മത്സരത്തിൽ എം എൽ എസ് ലീഗിലെ ഒന്നാം സ്ഥാനക്കാരെയാണ് പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ ലയണൽ മെസ്സിയുടെ വരവിനുശേഷം ആദ്യമായി ടാറ്റ മാർട്ടിനോ ഒരു മാറ്റം വരുത്തിയ ടീമിനെ ഫീൽഡ് ചെയ്തു, പ്രത്യേകിച്ച് സ്റ്റാർ അറ്റാക്കർമാരായ ജോസെഫ് മാർട്ടിനെസീനും റോബർട്ട് ടെയ്‌ലർക്കും വിശ്രമം കൊടുത്തു.
എന്നാൽ ആദ്യ പകുതിയിൽ തുടർച്ചയായ രണ്ട് ഗോളുകൾ വഴങ്ങിയതോടെ ഈ തീരുമാനം തിരിച്ചടിയായതായി കാണപ്പെട്ടു.ആദ്യ പകുതിയിൽ ലയണൽ മെസ്സിയെ മാർക്ക് ചെയ്യുന്നതിൽ എഫ്‌സി സിൻസിനാറ്റി വിജയിച്ചതോടെ മയാമിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാതെയായി.ആദ്യ പകുതിയിൽ മെസ്സിൽ 23 ടച്ചുകൾ മാത്രമാണ് ഉണ്ടായത്. എന്നാൽ ലയണൽ മെസ്സിയുള്ളപ്പോൾ ഒന്നും അസാധ്യമല്ലെന്ന തിരിച്ചറിവുള്ള മയാമി രണ്ടാം പകുതിയിൽ തിരിച്ചു വന്നു.മുൻ ബാഴ്‌സലോണ താരം ഹാഫ് ടൈമിന് ശേഷം ഗിയർ മാറ്റി, തന്റെ ഏറ്റവും പുതിയ സ്‌ട്രൈക്കിംഗ് പങ്കാളിയായ ലിയോനാർഡോ കാമ്പാനയ്ക്ക് രണ്ട് മികച്ച അസിസ്റ്റുകൾ നൽകി.
23 കാരനായ ഇക്വഡോറിയൻ ഫോർവേഡ് തന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ഗോളുകൾ നേടി മയമിക്ക് സമനില നൽകി ഗെയിം അധിക സമയത്തേക്ക് നീട്ടാൻ തന്റെ ടീമിനെ സഹായിച്ചു.68 ആം മിനുട്ടിൽ ഒരു ഗോൾ മടക്കി. ഇടതു വിങ്ങിൽ നിന്നും മെസ്സിയെടുത്ത ഫ്രീകിക്ക് കാമ്പാന മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലാക്കി. മത്സരം മിയാമിയിൽ നിന്നും കൈവിട്ടു പോവുമെന്ന് തോന്നിച്ച സമയത്ത് ലയണൽ മെസ്സി കാമ്പാന കൂട്ടുകെട്ട് രക്ഷകരായി എത്തി. ഇഞ്ചുറി ടൈമിൽ മെസ്സി കൊടുത്ത മനോഹരമായ ക്രോസ്സ് ഹെഡ്ഡറിലൂടെ കാമ്പാന സിൻസിനാറ്റി വലയിലാക്കി മത്സരം സമനിലയിലാക്കി.
എക്സ്ട്രാ ടൈമിന്റെ 93-ാം മിനിറ്റിൽ ബെഞ്ചമിൻ ക്രെമാഷിയുടെ അസിസ്റ്റിൽ ജോസെഫ് മാർട്ടിനെസ് ഗെയിം വിജയിയാകുമെന്ന് തോന്നിയത്. 114-ാം മിനിറ്റിൽ യുയ കുബോയുടെ ഗോളിൽ എഫ്‌സി സിൻസിനാറ്റി സമനില പിടിച്ചു.പെനാൽറ്റി ഷൂട്ടൗട്ടിൽ സിൻസീനാറ്റിയുടെ അവസാന കിക്ക് മിയാമി ഗോൾകീപ്പർ തടുത്തിട്ടതിനാൽ ഷൂട്ടൗട്ടിൽ മുഴുവൻ കിക്കുകളും ഗോളാക്കി മാറ്റിയ ഇന്റർ മിയാമി 5-4 സ്കോറിന് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം കണ്ടുകൊണ്ട് യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 27നാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്. മിയാമിക്കൊപ്പം ലീഗ് കപ്പ് നേടിയ ലിയോ മെസ്സിക്ക് യു എസ് ഓപ്പൺ കപ്പ് കൂടി നേടാനുള്ള സുവർണ്ണവസരമാണ് മുന്നിൽ ലഭിച്ചിട്ടുള്ളത്.