ആവേശപ്പോരാട്ടത്തിൽ ആർസിബിയെ കീഴടക്കി രാജസ്ഥാൻ റോയൽസ് | IPL2024

എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്.173 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാൻ ഇടക്ക് പതറിയെങ്കിലും അവർ വിജയത്തിലെത്തി . റോയൽസിനായി പരാഗ് 36 റൺസും ജയ്‌സ്വാൾ 45 ഉം ഹെറ്റ്മെയർ 26 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു.

173 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ അഞ്ചു ഓവറിൽ ജൈസ്വാളും ടോം കോഹ്ലർ-കാഡ്മോറും ചേർന്ന് 45 റൺസ് നേടി. സ്കോർ 46 ൽ നിൽക്കെ റോയൽസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 20 റൺസ് നേടിയ ടോം കോഹ്ലർ-കാഡ്മോറെ ലോക്കി ഫെർഗൂസൻ ക്ലീൻ ബൗൾഡ് ചെയ്തു. മൂന്നാമനായി ഇറങ്ങിയ സഞ്ജു ജയ്‌സ്വാളിനെ കൂട്ടുപിടിച്ച്‌ സ്കോർ ബോർഡ് ചലിപ്പിച്ചു.

10 ഓവറിൽ സ്കോർ 81 ൽ നിൽക്കെ 30 പന്തിൽ നിന്നും 45 റൺസ് നേടിയ ജയ്‌സ്വാളിനെ കാമറോൺ ഗ്രീൻ പുറത്താക്കി.അടുത്ത ഓവറിലെ ആദ്യ പന്തിൽ 13 പന്തിൽ 17 റൺസ് നേടിയ നായകൻ സഞ്ജു സാംസൺ പുറത്തായി.കരൺ ശർമയുടെ വൈഡ് പന്തിൽ ദിനേശ് കാർത്തിക് സ്റ്റമ്പ് ചെയ്ത് സഞ്ജുവിനെ പുറത്താക്കി.12 ആം ഓവറിൽ രാജസ്ഥാൻ സ്കോർ 100 കടന്നു. 14 ആം ഓവറിലെ ഓവറിലെ ആദ്യ പന്തിൽ വിരാട് കോലിയുടെ ഫീൽഡിങ് മികവിൽ 8 റൺസ് നേടിയ ജുറലിനെ റൺ ഔട്ടാക്കി.

അവസാന അഞ്ച് ഓവറിൽ റോയൽസിന് ജയിക്കാൻ വേണ്ടിയിരുന്നത് 47 റൺസായിരുന്നു. ഗ്രീൻ എറിഞ്ഞ 16 ആം ഓവറിൽ പരാഗ് – ഹെറ്റ്മെയർ സഖ്യം റൺസ് 17 അടിച്ചെടുത്തു. 18 ആം ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 26 പന്തിൽ നിന്നും 36 റൺസ് നേടിയ പരാഗിനെ സിറാജ് ബൗൾഡാക്കി. ആ ഓവറിലെ അവസാന പന്തിൽ 26 റൺസ് നേടിയ ഹെറ്റ്മെയറുടെ വിക്കറ്റും സിറാജ് സ്വന്തമാക്കി. അവസാന 12 പന്തിൽ റോയൽസിന് ജയിക്കാൻ വേണ്ടത് 13 റൺസായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മന്ദഗതിയിലുള്ള തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ വിരാട് കോലിയും ഡു പ്ലെസിസും പവർ പ്ലെയിൽ റൺസ് കണ്ടെത്താൻ വിഷമിച്ചു. അഞ്ചാം ഓവറിൽ സ്കോർ 37 ൽ നിൽക്കെ ബെംഗളുവിന്‌ ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തിൽ നിന്നും 17 റൺസ് നേടിയ ഡു പ്ലെസിസിനെ ട്രെന്റ് ബോൾട്ട് പുറത്താക്കി. എട്ടാം ഓവറിൽ സ്കോർ 56 ൽ നിൽക്കെ 24 പന്തിൽ നിന്നും 33 റൺസ് നേടിയ വിരാട് കോലിയെ ചാഹൽ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്രീനും പാട്ടിദാറും റൺ റേറ്റ് ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. സ്കോർ 97 ൽ നിൽക്കെ ബെംഗളുരുവിന് മൂന്നാം വിക്കറ്റ് നഷ്ടമായി. 21 പന്തിൽ നിന്നും 27 റൺസ് നേടിയ ഗ്രീനിനെ അശ്വിൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലിനെ അശ്വിൻ പൂജ്യത്തിന് പുറത്താക്കി. നാല് വിക്കറ്റ് വീണതോടെ ആർസിബി സമമർദ്ദത്തിലായി.

സ്കോർ 122 ൽ നിൽക്കെ ആർസിബിക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. 22 പന്തിൽ നിന്നും 34 റൺസ് നേടിയ പാട്ടിദാറിനെ ആവേശ് ഖാൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ദിനേശ് കാർത്തിക് റിവ്യൂയിൽ രക്ഷപെട്ടു. ദിനേശ് കർത്തികും ലോംറോറും ചേർന്ന് 18 ആം ഓവറിൽ സ്കോർ 150 കടത്തി. 19 ആം ഓവറിൽ 11 റൺസ് നേടിയ കാർത്തികിനെ ആവേശ് ഖാൻ പുറത്താക്കി. ആ ഓവറിൽ തന്നെ സ്കോർ 159 ൽ നിൽക്കെ 32 റൺസ് നേടിയ ലോംറോറുടെ വിക്കറ്റും ആർസിബിക്ക് നഷ്ടമായി.നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആർസിബി നേടിയത്.റോയൽസിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റ് നേടി.

Rate this post