‘മെസ്സിയുമായുള്ള ആ ആലിംഗനം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും’ :ലിയാൻഡ്രോ പരേഡെസ്
ഖത്തർ ലോകകപ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ നിർണായക പെനാൽറ്റി നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആദ്യ വ്യക്തിയാണ് ലിയാൻഡ്രോ പരേഡെസ്.
“മെസ്സിയുമായുള്ള ആ ആലിംഗനം, എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും. തിരിഞ്ഞു നോക്കിയപ്പോൾ മുട്ടുകുത്തി നിൽക്കുന്നതും ലോക ചാമ്പ്യൻ എന്ന നിലയിൽ മെസ്സിയെ ആദ്യം കെട്ടിപ്പിടിച്ചതും അവിശ്വസനീയമായിരുന്നു. ‘ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്’ എന്ന് ഞാൻ അദ്ദേഹത്തോട് ആക്രോശിച്ചു, ‘നന്ദി, നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു എന് മെസ്സി പറഞ്ഞു, ‘നന്ദി, നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു,” സോഫി മാർട്ടിനെസ് മറ്റിയോസിന് നൽകിയ അഭിമുഖത്തിൽ പരേഡെസ് പറഞ്ഞു.
Leandro Paredes: “I will take that hug with Messi for the rest of my life. Turning around, seeing him on his knees and being the first to hug him as a world champion, it was incredible.
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2023
“I yelled at him 'we are world champions' and he told us 'thank you, thank you, I love you.”… pic.twitter.com/dwNlkBPONJ
2022 ഡിസംബർ 18 ന് നടന്ന ഫൈനലിൽ മെസ്സി രണ്ട് ഗോളുകളും പിന്നീട് ഷൂട്ടൗട്ടിൽ മറ്റൊന്നും നേടിയിരുന്നു.3-3 സമനിലയ്ക്ക് ശേഷം ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2 ന് തോൽപ്പിച്ച് മൂന്നാം ലോകകപ്പ് അര്ജന്റീന മൂന്നാം ലോകകപ്പ് കിരീടം നേടിയിരുന്നു.പെനാൽറ്റി ഷൂട്ട്ഔട്ടിൽ അർജന്റീന വിജയമുറപ്പിച്ചപ്പോൾ നിലത്തു മുട്ടുകുത്തി ആനന്ദതാൽ കരയുകയായിരുന്നു ലിയോ മെസ്സി. ലിയാൻഡ്രോ പരേഡ്സ് തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ഗലാറ്റസറേയിൽ ചേരാനൊരുങ്ങുകയാണ്.
Voy a llevarme para toda la vida el abrazo con Lionel Messi después de ser campeones del mundo. ⭐🇦🇷
— Andrés Yossen ⭐🌟⭐ (@FinoYossen) July 5, 2023
Nos decía: "GRACIAS, GRACIAS, LOS AMO"
Leandro Paredes, con @SofiMMartinez en "Llave a la Eternidad"- @PrensaTVP.pic.twitter.com/NfezVBraz2
3.8 മില്യൺ യൂറോകെ കതാരം തുർക്കിഷ് ക്ലബ്ബിലെത്തുമെന്ന് DAZN ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.2019 ജനുവരിയിൽ റഷ്യൻ ക്ലബ് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയ്ക്ക് 29 കാരനായ പരേഡെസ് പിഎസ്ജിയിൽ ചേർന്നു. അതിനുശേഷം ഫ്രഞ്ച് ഭീമന്മാർക്ക് വേണ്ടി 117 മത്സരങ്ങൾ കളിച്ചു, മൂന്ന് ഗോളുകളും 10 അസിസ്റ്റുകളും നേടി. മൂന്ന് ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ ഒമ്പത് ട്രോഫികൾ അർജന്റീന ഇന്റർനാഷണൽ നേടിയിട്ടുണ്ട്.